പേരാമ്പ്ര: കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം 20 ന് ശനിയാഴ്ച പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാലത്ത് 9 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന പരിപടികള്‍ ആരംഭിക്കും. 10 ന് പ്രതിനിധി സമ്മേളനം നടക്കും. സംഘടന സംസ്ഥാന പ്രസിഡന്റ് പി.കെ ലംബോദരന്‍ നായര്‍ (റിട്ട: ഐപിഎസ്) പരിപാടി ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളനത്തില്‍ ചന്ദ്രന്‍ കരിപ്പാലി അധ്യക്ഷത വഹിക്കും. കെ പുഷ്പ അനുസ്മരണ പ്രഭാഷണം നടത്തും. കോഴിക്കോട് റൂറല്‍ സെക്രട്ടറി വി.കെ നാരായണന്‍ റിപ്പോര്‍ട്ടും കെ.വി സുധാകരന്‍ വരവ് ചിലവ് കണക്കും അവതരിപ്പിക്കും.
എം.ടി ഭാസ്‌ക്കരന്‍ പ്രമേയം അവതരിപ്പിക്കും. 2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടപ്പും ഇതോടൊപ്പം നടക്കും. തുടർന്ന് പ്രമേയങ്ങളിൽ ചർച്ചയും മറുപടിയുമുണ്ടാകും. കെസി രാജന്‍ സ്വാഗതവും എ.കെ ചന്ദ്രന്‍ നന്ദിയും പറയും.
11.30 ന് കുടുംബ സംഗമം റിട്ട: പൊലീസ് സൂപ്രണ്ട് എന്‍ സുഭാഷ് ബാബു ഉദ്ഘാടനം ചെയ്യും. ചന്ദ്രന്‍ കരിപ്പാലി അധ്യക്ഷത വഹിക്കും. രമേശ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.കെ അരവിന്ദാക്ഷന്‍ സ്വാഗതവും രവീന്ദ്രന്‍ ചേണ്‍ലാട് നന്ദിയും പറയും. തുടര്‍ന്ന് കലാ പരിപാടികള്‍ അരങ്ങേറും.
ചന്ദ്രന്‍ കരിച്ചാലില്‍, ശ്രീധരന്‍ അമ്പാടി, കെ. ശ്രീധരന്‍ ശ്രീഭാഗ്യം, കെ.സി. രാജന്‍, സി. രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Kerala State Police Pensioners Welfare Association District Conference at Perambra