പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 20-ാ മത് പ്രതിഷ്ഠാദിനാഘോഷ ചടങ്ങുകള്‍ ഏപ്രില്‍ 24, 25, 26 തിയ്യതികളിലായി നടക്കും.
24 ന് വൈകീട്ട് സര്‍പ്പബലി, സംസ്കൃതി കലാക്ഷേത്ര അവതരിപ്പിക്കുന്ന മനസജപാമൃതം, പ്രാദേശിക കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അമൃത ടി.വി. റെഡ് കാര്‍പ്പറ്റ് ഫയിം കുമാരി ആര്‍ജിത രതീഷ് ഉദ്ഘാടനം ചെയ്യും.
ഏപ്രില്‍ 25 ന് കാലത്തു മുതല്‍ ക്ഷേത്ര ചടങ്ങുകള്‍, വൈകീട്ട് കിഴക്കന്‍ പേരാമ്പ്ര അയ്യപ്പ ഭജനമഠത്തില്‍ നിന്നും ആരംഭിക്കുന്ന നാമജപ ഘോഷയാത്ര തുടര്‍ന്ന് സാംസ്കാരിക സദസ്സ്. പ്രദേശത്ത് വ്യത്യസ്ഥ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കും.
പ്രശസ്ത പിന്നണി ഗായകന് ശ്രീശങ്കര്‍ സുരേഷ് അവതരിപ്പിക്കുന്ന ഭക്തി ഗാനസുധ, നെല്ലാടി ശ്രീരാഗം ആര്‍ട്സ് അവതരിപ്പിക്കുന്ന ചിലപ്പതികാരം വില്‍ കലാമേള എന്നിവയുണ്ടാകും.
ഏപ്രില്‍ 26ന് കാലത്ത് മുതല്‍ പ്രതിഷ്ഠാദിനാഘോഷ ചടങ്ങുകള്‍ക്ക് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ. ഏളപ്പില്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കും. ആദ്ധ്യാത്മിക പ്രഭാഷണം ഉച്ചയ്ക്ക് പ്രസാദ ഊട്ട് വൈകുന്നേരം നിറമാല, ചുറ്റുവിളക്ക് എന്നിവയുണ്ടാകും.
Prethishtta Day celebration at Palayad Sri Krishna Temple perambra