കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്
Apr 24, 2024 03:30 PM | By SUBITHA ANIL

പേരാമ്പ്ര: ദി പ്രൈം വിറ്റ്‌നെസ് എന്ന യൂ ട്യൂബ് ചാനല്‍ വഴി റിട്ടയേര്‍ഡ് ജഡ്ജി ബി കമാല്‍ പാഷ വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരായി നടത്തിയ വ്യക്തഹത്യപരമായ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ് വടകര ലോകസഭ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ അധിക്ഷേപങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയുന്നില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. മുന്‍ ന്യായാധിപന്‍ എന്ന നിലയില്‍ തനിക്കുള്ള സാമൂഹിക സ്വീകാര്യതയെ ദുരുപയോഗം ചെയ്തു കൊണ്ടാണ് അങ്ങേയറ്റം വസ്തുത വിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

കമാല്‍ പാഷ വസ്തുതകള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്ക് മുന്നിലിരിക്കുന്ന തെളിവുകള്‍ക്കുമെതിരെ കണ്ണടച്ച് കൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ വെള്ളപൂശാനായി ഫേക്ക് വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഇല്ലെന്നും അതുണ്ടെന്ന് പറഞ്ഞു ശൈലജ വാര്‍ത്താസമ്മേളനം നടത്തിയത് തെരഞ്ഞെടുപ്പു ജയിക്കാനുള്ള തന്ത്രമാണെന്നും ആക്ഷേപിച്ചത്. ഇത് യുഡിഎഫ് സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള കമല്‍ പാഷയുടെ വിലകുറഞ്ഞ രാഷ്രീയ പ്രചാരണമാണെന്നും പ്രസ്താവന കുറ്റപ്പെടുത്തി.

മുന്‍ ന്യായാധിപനായ അദ്ദേഹത്തിന് അറിയാത്തതാണോ വസ്തുത വിരുദ്ധമായ ആരോപണങ്ങളും വ്യക്തിഹത്യയും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകളും കുറ്റകരമാണെന്ന കാര്യം തികച്ചും നിരുത്തരവാദിത്വപരമായ പ്രചരണമാണ് ഈ വീഡിയോയിലൂടെ കമാല്‍ പാഷ ശൈലജ ടീച്ചര്‍ക്കെതിരെ നടത്തിയിരിക്കുന്നതെന്ന് പ്രസ്താവന പറയുന്നു.

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി വ്യാജ വീഡിയോകളും പോര്‍ണോ ചിത്രങ്ങളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ നിരവധി പരാതികളുണ്ട്. നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. ഇതൊന്നു മറിയാതെയാണോ യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി മുന്‍ ജഡ്ജി എന്ന സ്ഥാനം ദുരുപയോഗം ചെയ്തുകൊണ്ട് മിസ്റ്റര്‍ കമല്‍ പാഷാ വ്യക്തിഹത്യ പരമായ പ്രസ്താവന നടത്തിയതെന്ന് പ്രസ്താവനയില്‍ ചോദിക്കുന്നു.

എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറിയുടെയും മറ്റും പരാതി പ്രകാരം പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ നമ്പര്‍ 356/2024 ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ നമ്പര്‍ 365/2024 തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ നമ്പര്‍ 38/2024 ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ നമ്പര്‍ 238/2024 മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ നമ്പര്‍ 238/2024 തുടങ്ങി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്.

പല യുഡിഎഫ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതൊന്നുമറിയാതെ യുഡിഎഫിനു വേണ്ടി പ്രചാരണം നടത്തുകയാണ് ഈ മുന്‍ ജഡ്ജി എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ അപമാനമാണ്. ശൈലജ ടീച്ചര്‍ക്കെതിരായി പ്രചരിക്കുന്ന ഫേക്ക് വീഡിയോകളും പോര്‍ണോ ചിത്രങ്ങളും അശ്ലീല കമന്റുകളും അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്.

വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയിരിക്കുന്ന പരാതികളും ശാസ്ത്രീയ തെളിവുകളും അനുബന്ധ രേഖകളും പരിശോധിക്കാതെയാണ് കമാല്‍ പാഷ ശൈലജ ടീച്ചറെ അപമാനിക്കുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്ന രീതിയില്‍ വീഡിയോ പ്രസ്താവന നടത്തിയത്.

ഒരു ന്യായാധിപന്‍ എന്ന നിലയ്ക്ക് പാലിക്കേണ്ട തെളിവുകളെയും അതിനായുള്ള രേഖകളെയും അടിസ്ഥാനമാക്കിയുള്ള അഭിപ്രായ പ്രകടനത്തിന് പകരം ശൈലജ ടീച്ചറെ വ്യക്തിപരമായും എല്‍ഡിഎഫിനെ രാഷ്ട്രീയമായും അപകീര്‍ത്തി പെടുത്തുന്ന തരത്തില്‍ ഹീനമായ പ്രസ്താവന നടത്തുകയാണ് കമാല്‍ പാഷ ചെയ്തത്. യഥാര്‍ത്ഥ വസ്തുകള്‍ മനസിലാക്കാതെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കു വേണ്ടി തരംതാണ പ്രചാരകനായി അധപതിക്കുകയാണ് ഈ റിട്ടയേര്‍ഡ് ജഡ്ജി എന്ന് പ്രസ്താവന വിശദീകരിക്കുന്നു.

should retract insults against KK Shailaja and apologize

Next TV

Related Stories
കല്പത്തൂര്‍ മമ്മിളിക്കുളം കുട്ടിപ്പറമ്പില്‍ ദീപ അന്തരിച്ചു

May 4, 2024 09:53 PM

കല്പത്തൂര്‍ മമ്മിളിക്കുളം കുട്ടിപ്പറമ്പില്‍ ദീപ അന്തരിച്ചു

കല്പത്തൂര്‍ മമ്മിളിക്കുളം കുട്ടിപ്പറമ്പില്‍ ദീപ (58)...

Read More >>
കെ.കെ ദിവാകരന്‍ അനുസ്മരണം സംഘടിപ്പിച്ചു

May 4, 2024 08:07 AM

കെ.കെ ദിവാകരന്‍ അനുസ്മരണം സംഘടിപ്പിച്ചു

കെ.കെ ദിവാകരന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു...

Read More >>
കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കള്‍ പൊലീസ് പിടിയില്‍

May 3, 2024 08:22 PM

കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കള്‍ പൊലീസ് പിടിയില്‍

കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കളെ പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ്...

Read More >>
അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

May 3, 2024 04:06 PM

അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

സേവനത്തില്‍ നിന്നും വിരമിക്കുന്ന അംഗനവാടി പ്രവര്‍ത്തകര്‍ക്ക്...

Read More >>
കനാല്‍ ജലമെത്തിയില്ല കുടിവെള്ള ക്ഷാമം രൂക്ഷമായി

May 3, 2024 11:36 AM

കനാല്‍ ജലമെത്തിയില്ല കുടിവെള്ള ക്ഷാമം രൂക്ഷമായി

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ രണ്ടു മാസം മുമ്പെ...

Read More >>
മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

May 2, 2024 11:20 PM

മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

KSBA കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂവ്വാട്ടു പറമ്പില്‍ മെയ് ദിന റാലിയും തുടര്‍ന്ന് ജില്ലാ കമ്മറ്റി ഓഫീസ് ഹാളില്‍ ജില്ലാ...

Read More >>
Top Stories










News Roundup