പ്രതിഷ്ഠാദിന മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും

പ്രതിഷ്ഠാദിന മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും
Apr 29, 2024 07:31 PM | By SUBITHA ANIL

 പേരാമ്പ്ര: തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും മെയ് 1 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

പതിനെട്ടാമത് പ്രതിഷ്ഠാദിന മഹോത്സവം മെയ് 9,10 തീയ്യതികളില്‍ നടത്തുന്നു. ഇതോടനുബന്ധിച്ച് എട്ടാമത് ശ്രീമദ് ഭാഗവത സപ്താഹനം ഒന്നു മുതല്‍ എട്ടുവരെ ഉള്ള ദിനങ്ങളിള്‍ നടത്തുകയാണ്.

മെയ് 1 മുതല്‍ 10 വരെ കാലത്ത് 6.30 ന് ഭാഗവത പാരായണം ഉണ്ടായിരിക്കും.

മെയ് 1 ന് രാവിലെ ആറുമണിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമം. 6 30ന് കലവറ നിറയ്ക്കല്‍. കാലത്ത് ആറുമണി മുതല്‍ വൈകുന്നേരം 6 മണി വരെ അഖണ്ഡനാമജപവും തിരുവോണ പൂജയും അന്നദാനവും ഉണ്ടായിരിക്കും. വൈകുന്നേരം 5 30ന് കലവറ നിറക്കല്‍ ഘോഷയാത്ര, വൈകുന്നേരം 6 30ന് ദീപാരാധന, ആചാര്യ വരണം. 7 മണിക്ക് ഭാഗവത സപ്താഹയജ്ഞ ഭദ്രദീപപ്രേജ്ഡ്വലനം, തുടര്‍ന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ വര്‍ണ്ണന.

യജ്ഞ വേദിയില്‍ എല്ലാ ദിവസവും കാലത്ത് 6 മണിക്ക് വിഷ്ണുസഹസ്രനാമം ഉണ്ടായിരിക്കും. മെയ് 3ന് വൈകുന്നേരം 7 മണിക്ക് ഗോകുലം പേരാമ്പ്ര അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.

മെയ് 7 ന് 9 മണി മുതല്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന. വൈകുന്നേരം 6.30 ന് സര്‍വ്വൈശ്വര്യപൂജ. 7 മണിക്ക് ഓട്ടന്‍തുള്ളല്‍.

മെയ് എട്ടിന് വൈകുന്നേരം 6 മണിക്ക് ഭഗവതി സേവ, 6.30 ന് ദീപാരാധന, രാത്രി 7 മണിക്ക് കലാസന്ധ്യ (പ്രാദേശിക കലാവിരുന്ന്). മെയ് 9ന് കാലത്ത് 6 മണി മുതല്‍ ക്ഷേത്ര ചടങ്ങുകള്‍, 9 മണി മുതല്‍ പുരാണ പാരായണം, 9 മുതല്‍ കീര്‍ത്തനാലാപനം, ഉച്ചക്ക് പ്രസാദഊട്ട്, വൈകുന്നേരം 6 30ന് ദീപാരാധന, 7 മണിക്ക് അരങ്ങേറ്റം (ക്ഷേത്ര വിദ്യാലയം ചേനോളി), രാത്രി 8:30ന് ഗാനമേള.

മെയ് 10ന് പ്രതിഷ്ഠാദിനം. കാലത്ത് 6 മണിക്ക് നിര്‍മ്മാല്യ ദര്‍ശനം, 6 30ന് ഗണപതി ഹോമം, 7മണിക്ക് ഉഷപൂജ, 8 മണിക്ക് നവകം, പഞ്ചഗവ്യം, ഉച്ചപൂജ ശ്രീഭൂതബലി, ഉച്ചക്ക് 1 മണിക്ക് സമൂഹപ്രസാദ സദ, വൈകുന്നേരം 5 മണിക്ക് കാഴ്ച ശീവേലി, 6 മണിക്ക് ദീപാരാധന. 6 30ന് ഇരട്ട തായമ്പക, രാത്രി 9 മണിക്ക് അത്താഴപൂജ, വിളക്കിനെഴുന്നള്ളത്ത്, നടയടക്കല്‍ ഇതോടെ ക്ഷേത്ര ചടങ്ങുകള്‍ അവസാനിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്  മനോജ് കുമാര്‍, കെ.എന്‍ സെക്രട്ടറി ഷാജു, ട്രെഷറര്‍ രാജന്‍ നന്ദനം, ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.കെ കേളപ്പന്‍, കണ്‍വീനര്‍ രജിന്‍ കുമാര്‍ തട്ടാറത്ത്, ട്രെഷറര്‍ ലത ചാത്തോത്ത്, സി.കെ ശ്രീധരന്‍ എന്നിവര്‍  പങ്കെടുത്തു.

Pratishtta Day Mahothsava and Bhagavata Sapthaha Yajnam

Next TV

Related Stories
രാജീവ്ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

May 21, 2024 05:54 PM

രാജീവ്ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

മുന്‍ പ്രധാനമന്ത്രിയും വിവരസാങ്കേതിക രംഗത്ത് ഇന്ത്യാ മഹാരാജ്യത്തെ കൈ പിടിച്ച് ഉഴര്‍ത്തിയ രാജീവ് ഗാന്ധിയുടെ...

Read More >>
ആട്ടവും പാട്ടും മേളവുമായി 'പച്ചില ' തിയേറ്റര്‍ ക്യാമ്പ് രണ്ടാമത് എഡിഷന്‍

May 21, 2024 05:04 PM

ആട്ടവും പാട്ടും മേളവുമായി 'പച്ചില ' തിയേറ്റര്‍ ക്യാമ്പ് രണ്ടാമത് എഡിഷന്‍

ആട്ടവും പാട്ടും കളികളും കഥയും നാടകവും കാര്‍ട്ടൂണുമൊക്കെയായി 'പച്ചില 'കുട്ടികളുടെ തിയേറ്റര്‍ ക്യാമ്പിന്റെ...

Read More >>
മഴ പെയ്തപ്പോള്‍ ചെളിക്കുളമായി കൂത്താളി ഹൈസ്‌ക്കൂള്‍ റോഡ്

May 21, 2024 04:44 PM

മഴ പെയ്തപ്പോള്‍ ചെളിക്കുളമായി കൂത്താളി ഹൈസ്‌ക്കൂള്‍ റോഡ്

വേനല്‍ മഴ കനത്തതോടെ കൂത്താളി ടൗണ്‍ കൂത്താളി ഹൈസ്‌ക്കൂള്‍ റോഡ്...

Read More >>
മാളോല പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ സിജി മാളോല നിര്‍മിച്ച് ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

May 21, 2024 03:57 PM

മാളോല പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ സിജി മാളോല നിര്‍മിച്ച് ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

മാളോല പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ സിജി മാളോല നിര്‍മിച്ച് ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന...

Read More >>
പേരാമ്പ്ര ഇടിഐ, ഐടിസി സ്ഥാപനങ്ങള്‍ക്ക് എല്‍ബിഎസ് അംഗീകാരം

May 21, 2024 02:11 PM

പേരാമ്പ്ര ഇടിഐ, ഐടിസി സ്ഥാപനങ്ങള്‍ക്ക് എല്‍ബിഎസ് അംഗീകാരം

പേരാമ്പ്രയിലെ ഇടിഐ, ഐടിസി സ്ഥാപനത്തിന് എല്‍ബിഎസ്...

Read More >>
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തിയുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

May 21, 2024 12:45 PM

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തിയുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ...

Read More >>
Top Stories










News Roundup