പേരാമ്പ്രയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിച്ചു

പേരാമ്പ്രയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിച്ചു
May 2, 2024 12:25 PM | By SUBITHA ANIL

പേരാമ്പ്ര: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ 4/ 2024 ഉത്തരവ് പ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകളില്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിച്ചു.

ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്റ്  വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ബഹിഷ്‌ക്കരണം നടന്നത്.

കാലത്ത് 9 മണിയോടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ എം.ടി. ശ്യാംജിത്തിന്റെ നേതൃത്വത്തില്‍ അധികൃതര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ എത്തിയെങ്കിലും പുതിയ സര്‍ക്കുലര്‍ പ്രകാരം മാത്രമേ ടെസ്റ്റ് നടത്താന്‍ കഴിയൂ എന്ന് ടെസ്റ്റിനെത്തിയവരെ അറിയിക്കുകയായിരുന്നു.

ഇതിന് തങ്ങള്‍ തയ്യാറല്ലെന്ന് ഡ്രൈവിംഗ് സ്‌ക്കൂള്‍ അധികൃതരും പഠിതാക്കളും അറിയിച്ചതോടെ എംവിഐ ആര്‍ടിയുമായി ബന്ധപ്പെട്ട് ടെസ്റ്റ് നിര്‍ത്തിവെക്കുകയായിരുന്നു. മാത്രമല്ല പുതിയ സര്‍ക്കുലറില്‍ പറയുന്ന രീതിയില്‍ ടെസ്റ്റുകള്‍ നടത്താനുള്ള സൗകര്യം ഗ്രൗണ്ടുകളില്‍ സജ്ജവുമല്ല.

പുതിയ സര്‍ക്കുലര്‍ പ്രകാരം ടെസ്റ്റ് നടത്താനുള്ള നീക്കത്തില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിന്മാറിയില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് അസോസിയേഷന്റെ തീരുമാനം.

ഡ്രൈവിങ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് മന്ത്രി ഏകപക്ഷീയമായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഇന്ന് മുതല്‍ ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല. തുടങ്ങിയ വലിയ പരിഷ്‌ക്കാരത്തിനായിരുന്നു  ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം.

Driving schools boycotted driving test in Perambra

Next TV

Related Stories
ഓവുചാല്‍ ഇല്ല; റോഡ് തകരുന്നു

May 17, 2024 10:40 AM

ഓവുചാല്‍ ഇല്ല; റോഡ് തകരുന്നു

കടിയങ്ങാട് പൂഴിത്തോട് റോഡ് നവീകരണം പൂര്‍ത്തിയായെങ്കിലും ഓവു ചാല്‍ നിര്‍മ്മിക്കാത്തത് റോഡ് തകരുന്നതായി...

Read More >>
കുന്നരംവെള്ളി സുന്നി യുവജന സംഘം സാന്ത്വന കേന്ദ്രം വാര്‍ഷികം ആഘോഷിച്ചു

May 16, 2024 10:40 PM

കുന്നരംവെള്ളി സുന്നി യുവജന സംഘം സാന്ത്വന കേന്ദ്രം വാര്‍ഷികം ആഘോഷിച്ചു

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച് വരുന്ന കുന്നരംവെള്ളി സുന്നി യുവജന സംഘം സാന്ത്വന കേന്ദ്രം...

Read More >>
ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

May 16, 2024 10:03 PM

ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

പേരാമ്പ്രയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ, ജീവകാരുണ്യ രംഗത്തെ പുതിയ കൂട്ടായ്മയായ ഹസ്ത ചാരിറ്റബിള്‍...

Read More >>
വിദ്യാര്‍ത്ഥികള്‍ക്കായി വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

May 16, 2024 01:18 PM

വിദ്യാര്‍ത്ഥികള്‍ക്കായി വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍...

Read More >>
അസറ്റ് പേരാമ്പ്ര ടാലന്‍സ് മീറ്റ് മെയ് 17 ന്

May 16, 2024 11:57 AM

അസറ്റ് പേരാമ്പ്ര ടാലന്‍സ് മീറ്റ് മെയ് 17 ന്

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ- സാമൂഹിക-സാംസ്‌കാരിക പുരോഗമനം ലക്ഷ്യമാക്കി...

Read More >>
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വന്ത് രാജിന് സ്വീകരണം നല്‍കി

May 15, 2024 06:00 PM

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വന്ത് രാജിന് സ്വീകരണം നല്‍കി

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വന്ത് രാജ് നന്ദനത്തത്തിന് സ്വീകരണവും അനുമോദനവും...

Read More >>