വനിതകൾക്കായി സൈബർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

കോട്ടൂര്‍: കേരളസംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ല യുവജന കേന്ദ്രം കോഴിക്കോട് ന്റെ നേതൃത്വത്തിൽ വനിതകൾക്കായി സൈബർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി എം.എല്‍.എപുരുഷൻ കടലുണ്ടി ഉത്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, ജില്ല കോർഡിനേറ്റർ ടി കെ സുമേഷ് പഞ്ചായത്ത് കോർഡിനേറ്റർ സനൂപ് പഞ്ചായത്ത് അംഗം അനൂജ, പി ധൻരാജ്, വത്സരാജ്,രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. The post വനിതകൾക്കായി സൈബർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി first appeared on Balussery.Read More »

പുളിയേരിപ്പോയിൽ കോളനി റോഡിൻറെ നിർമ്മാണ പ്രവർത്തികള്‍ ഉടന്‍ ആരംഭിക്കും

കോട്ടൂര്‍: പുളിയേരിപ്പോയിൽ കോളനി റോഡിൻറെ നിർമ്മാണ പ്രവർത്തനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉത്‌ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സിജിത്ത് കെ കെ, പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് എന്നിവര്‍ പങ്കെടുത്തു. The post പുളിയേരിപ്പോയിൽ കോളനി റോഡിൻറെ നിർമ്മാണ പ്രവർത്തികള്‍ ഉടന്‍ ആരംഭിക്കും first appeared on Balussery.Read More »

താക്കോല്‍ ദാനം നടത്തി

ബാലുശ്ശേരി: കോട്ടൂര്‍ പഞ്ചായത്തിലെ 14 വാര്‍ഡ് തിരുവോട് ഭാഗത്ത് നിര്‍മ്മിച്ച ബൈദുറഹ്‌മാ വീടിന്റെ താക്കോല്‍ ദാനം പാണക്കാട് സായിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പുന്നോറമീത്തല്‍ അഷറഫിന് വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനമാണ് നിര്‍വഹിച്ചത്. കരോള്‍ യൂസഫ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് അഷറഫിന് സ്വപ്‌നഭവനം ഒരുങ്ങിയത്. ചടങ്ങില്‍ സിദ്ധിക്ക് കറങ്ങാട്ടൂര്‍, സാജിത് നടുവണ്ണൂര്‍, പരീത് എംകെ, ചേലേരി മാമുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. കെ നൗഷാദ് സ്വാഗതവും, വി. ഇസ്മായില്‍ നന്ദിയും പറഞ്ഞു. ടി....Read More »


യുവ ബസാർ യൂത്ത് ക്ലബ്ബ് ഉദ്ഘാടനവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികളെയും, യുവാക്കളെയും മതത്തിനും, ജാതിക്കും, രാഷ്ട്രീയത്തിനും അപ്പുറത്ത് ഒരുമിച്ചുചേർത്ത് നാടിന്റെ സമഗ്ര വളർച്ചയ്ക്ക്‌ വിദ്യാർത്ഥി യുവജനങ്ങളെ സന്നദ്ധരാക്കുക എന്ന ആശയത്തോടെ “യുവ ബസാർ” എന്ന പേരിൽ ചേന്ദമംഗല്ലൂരിൽ പുതിയ ക്ലബ്ബിന് രൂപീകരണം നൽകി. ഓൾ കേരള വീൽചെയർ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി ഷമീർ ചേന്ദമംഗല്ലൂർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് രക്ഷാധികാരി സുഫൈദ് ഗഫൂർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് “...Read More »

പണ്ടാരകണ്ടിയിൽ കാസിം നിര്യാതനായി

താമരശ്ശേരി: പണ്ടാരകണ്ടിയിൽ കാസിം (65) നിര്യാതനായി. ഭാര്യ: ആയിശമക്കൾ: റൈഹാത്ത്‌,സീനത്ത്‌, ഹസീനമരുമക്കൾ: ശരീഫ് കോട്ടകുന്ന്, മുഹമ്മദലി കൂടത്തായി, നസീബ് താമരശ്ശേരിസഹോദരങ്ങൾ:,കുഞ്ഞി മുഹമ്മദ്‌, അഹമ്മദ് കുട്ടി, അബു, മറിയ, പരേതരായ കദീസകുട്ടി, സി ട്ടി മുഹമ്മദ്‌മയ്യിത്ത് നിസ്കാരം രാവിലെ 11മണിക്ക് കിടവൂർ ജുമാ മസ്ജിദിൽ. The post പണ്ടാരകണ്ടിയിൽ കാസിം നിര്യാതനായി first appeared on Balussery.Read More »

ചൂരക്കുഴിയിൽ ഭാസ്കരൻ നിര്യാതനായി

തിരുവമ്പാടി: ടൗണിലെ ആദ്യകാല ഹോട്ടൽ ഉടമ (മാരുതി ഹോട്ടൽ) ചൂരക്കുഴിയിൽ ഭാസ്കരൻ (87) നിര്യാതനായി. സംസ്കാരം നാളെ (28-01-2021-വ്യാഴം) രാവിലെ 09:00-മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ പാലാ പഴുതാനിയിൽ കുടുംബാംഗം. മക്കൾ: വേണുഗോപാൽ (മസ്ക്കറ്റ്), അംബിക, ബീന, സുധർമ്മ, സുരേഷ് (യു എസ് എ). മരുമക്കൾ: ഉഷ, സഹദേവൻ (റിട്ട. പോലീസ് ഓഫീസർ), അടൂർ സുദർശൻ (സംഗീതജ്ഞൻ), സുരേഷ് (അദ്ധ്യാപകൻ വാവൂർ യുപി സ്കൂൾ), സന്ധ്യ (ദേശാഭിമാനി). സഹോദരങ്ങൾ: പരേതനായ രാഘവൻ, കുമാരൻ […] The post ചൂരക്കുഴിയിൽ ഭാസ്കര...Read More »

സാന്ത്വന സ്പര്‍ശം അദാലത്ത്; അപേക്ഷകള്‍ ജനുവരി 28 വരെ സമര്‍പ്പിക്കാം

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനുള്ള സാന്ത്വന സ്പര്‍ശം അദാലത്ത് ജില്ലയില്‍ ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തിയ്യതികളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ (https://cmo.kerala.gov.in/) അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ജനുവരി 28 ന് വൈകിട്ട് വരെ പരാതികള്‍ സ്വീകരിക്കും. മന്ത്രിമാരായ കെ.ടി ജലീല്‍, ടി.പി രാമകൃഷ്ണന്‍...Read More »

പഞ്ചായത്തും വിവിധ സംഘടനകളും കൈകോര്‍ത്തു ക്ലീന്‍ നരിക്കുനി പദ്ധതിക്ക് തുടക്കം

നരിക്കുനി ഗ്രാമപഞ്ചായത്ത് പരിധിയെ പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ക്ലീന്‍ നരിക്കുനി പദ്ധതിക്ക് തുടക്കമായി. റിപ്പബ്ലിക്ക് ദിനത്തില്‍ വിവിധ സംഘടനകളുമായി സഹകരിച്ച് നരിക്കുനി ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ ശുചീകരണത്തോടെയാണ് ആരംഭം. പ്രസിഡണ്ട് സി കെ സലിം ഉദ്ഘാടനം ചെയ്തു. ജൗഹര്‍ പൂമംഗലത്ത് അധ്യക്ഷനായി. ഉമ്മുസല്‍മ, ജസീല മജീദ്, അബ്ദുല്‍ മജീദ്, വി ഇല്യാസ്, സുധീഷ് ലാല്‍, രമേശ്, ടി കെ സലാം, പി കെ അബൂബക്കര്‍, കെ സി ഖാദര്‍, നൗഷാദ് നരിക്കുനി, ജയന്‍, ഉണ്ണി, […] The post പഞ...Read More »

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊപ്പം ആദരവ് സംഘടിപ്പിച്ച് മുക്കം പോലീസ്

മുക്കം : രാജ്യം എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം കൊണ്ടാടുന്ന സുദിനത്തിൽ വിവിധ സംഘടനകൾക്ക് ആദരവ് സമർപ്പണവുമായി മുക്കം പോലീസ്.മുക്കം പോലീസ് സ്റ്റേഷനിൽ നടന്ന റിപ്പബ്ലിക് പരിപാടിയോടൊന്നിച്ചാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്.സന്നദ്ധ സേവന രംഗത്ത് നിറസാന്നിധ്യമായ എൻ്റെ മുക്കം, വോപ്പ, കനിവ് മുതലായ സംഘടനകൾക്കാണ് ആദരവ് സമർപ്പിച്ചത്. മുക്കം റോട്ടറി ക്ലബ്ബും പോലീസും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് വ്യത്യസ്ത അനുഭവമായി മാറി. സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും സന്നിഹിതരായിരുന്നു.മുക്കത്തെ സെക്യൂരിറ്റി ജീവനക്കാർക...Read More »

ചെങ്കോട്ട പിടിച്ച് കര്‍ഷകര്‍; കര്‍ഷക പതാക ഉയര്‍ത്തി

അതിര്‍ത്തിയിലെ തടസ്സങ്ങള്‍ ഭേദിച്ച് ഡല്‍ഹിയിലേക്ക് ഇരച്ചു കയറിയ കര്‍ഷകര്‍ ചെങ്കോട്ടയിലെത്തി. ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തുകയും ചെയ്തു. പ്രതിഷേധക്കാര്‍ ഇന്ത്യാ ഗേറ്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ആയിരക്കണക്കിന് കര്‍ഷകരാണ് ചെങ്കോട്ടയിലെത്തിയത്. അതിനിടെ, ട്രാക്ടര്‍ റാലിക്കിടെ മരിച്ച കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് കര്‍ഷകര്‍ ആരോപിച്ചു. നേരത്തെ, പൊലീസിന്റെ കല്ലേറിനിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. മരിച്ച കര്‍ഷകന്റെ...Read More »

More News in balussery