keralam

പെരിയ ഇരട്ടകൊലപാതകം ; സര്‍ക്കാരിന് തിരിച്ചടി

ന്യൂഡല്‍ഹി : പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം, അതിനു ശേഷം ഈ കേസ് വിശദമായി പരിശോധിക്കണം  മെന്നാവശ്യപ്പെട്ടായിരുന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

Read More »

മഹാമാരിയെ നേരിടാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ചു നില്‍ക്കണം – കെ കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം:  മഹാമാരിയെ നേരിടാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ചു നിൽക്കുകയാണ് വേണ്ടതെന്ന്‍ മന്ത്രി കെ കെ ശൈലജ ടീച്ചർ  അറിയിച്ചു . ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും വലിയ വീഴ്ച്ചകളായി ചൂണ്ടി കാണിച്ച് ഗവണ്മെന്റിനെ എതിർക്കാനും പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും നിരന്തരമായി പ്രതിപക്ഷം ശ്രമിച്ചു എന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും  അതൊന്നും നിസ്സാരമായിട്ട് തള്ളാന്‍  കഴിയുന്നില്ലെന്നും ആരോഗ്യ മന്ത്രി  അഭിപ്രായപ്പെട്ടു. കഴിഞ്ഞ 8 മാസ കാലമായി കേരളം കൊവിഡിനെതിരായ പോരാട്ടത്തിലാണ് ...

Read More »

കോഴിക്കോട് ജില്ലയിലെ കൊവിഡ് വ്യാപനം ; ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിൽ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു. കോഴിക്കോട് താലൂക്കിലെ ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ, വലിയങ്ങാടി, പാളയം, വേങ്ങേരി, കുന്നമംഗലം – ചാത്തമംഗലം, ചേളന്നൂർ – കക്കോടി, പെരുമണ്ണ – ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒൻപത് ടീമുകളെ നിയോഗിച്ചു. താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂർ, കിഴക്കോത...

Read More »

പിഞ്ചു കുഞ്ഞിനെ കൊന്ന ഉണ്ണികൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പിഞ്ചു കുഞ്ഞിനെ എറിഞ്ഞു  കൊന്ന അച്ഛന്‍  ഉണ്ണികൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ.തിരുവല്ല പാച്ചന്നൂർ ആണ് സംഭവം. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ : ഇന്നലെ രാത്രി 9 മണിയ്ക്കാണ് സംഭവത്തെ തുടര്‍ന്ന്‍  അമ്മ പോലീസിൽ പരാതി നൽകിയത്. 7 മണിയോടെ യാണ് കുട്ടിയെ അച്ഛൻ വീട്ടിൽ നിന്ന് എടുത്തു കൊണ്ട് പോയത്. തിരിച്ചു വരാത്തതിൽ സംശയം തോന്നി പോലീസിൽ പരാതി നൽകുകയായിരുന്നു. അതിനെ തുടർന്ന് ഉണ്ണികൃഷ്ണന്റെ ഫോൺ ലൊക്കേഷൻ നോക്കി പ്രതിയെ  പിടിക്കുകയായിരുന്നു. ഒരു മണിയോടെ ആണ് കുട്ടിയെ […]

Read More »

പെരിയ ഇരട്ടകൊലപാതകം : സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ

തിരുവനന്തപുരം : പെരിയ ഇരട്ടകൊലപാതകത്തിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ. ഇതേ തുടര്‍ന്നുള്ള   ഹർജി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് വിചിത്രമെന്ന് സർക്കാർ അഭിപ്രായപ്പെട്ടു. സിബിഐ  അന്വേഷണത്തിന്  വിടാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍. മുൻ എ എസ് പി മനീദ്ര സിംഗ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജറാകും.

Read More »

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം:  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും . സ്വർണക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതി , കെ ടി ജലീല്‍  രാജി തുടങ്ങിയ വിവാദങ്ങളിൽ ബദൽ പ്രചാരണം ആണ് യോഗത്തിലെ പ്രധാന അജണ്ട. സിപിഎം യോഗം ഇന്ന് സിപിഐയുമായി ഉപയകക്ഷി ചർച്ച വേണോ എന്ന് ചർച്ച ചെയ്യും.

Read More »

ഡി എഫ് ഒ യെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്യ്തു

കോഴിക്കോട് :ഡി എഫ് ഒ യെ കയ്യേറ്റം ചെയ്യാൻ ശ്രെമിച്ച സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്യ്തു. അഡ്വ കെ ബിജു കണ്ണന്തറ, അഷ്‌റഫ്‌ കൊരങ്ങാട്, ബേബി തോമസ്, ഫസൽ കാരാട്ട്, ജാസിൻ പുതുപ്പാടി തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്യ്തു. മലബാർ വന്യജീവി സങ്കേതത്തിലേ ബഫർ സോൺ നിശ്ചയിക്കുന്നതുമായി ബന്ധപെട്ട് പ്രദേശിവാസികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എത്തിയ  ഡി എഫ് ഒ യെ ഇന്നലെയാണ്  കയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നത് .

Read More »

ജില്ലയിൽ കർശന നിയന്ത്രണം; മാർക്കറ്റുകളിൽ ഇന്നു മുതൽ ക്വിക് റെസ്പോൺസ് ടീമുകൾ

കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകളിലും ഹാർബറുകളിലും ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹാർ ബറുകൾ, മാർക്കറ്റുകൾ അങ്ങാടികൾ എന്നിവിടങ്ങളിൽ ക്വിക് റെസ്പോൺസ് ടീമുകളെ നിയോഗിക്കും.റവന്യൂ, പൊലീസ്, തദ്ദേശം വകുപ്പുകളിലെ പ്രതിനിധികൾ ടീമിലുണ്ടാവും. ഹാർ ബറുകൾ, മാർക്കറ്റുകൾ അങ്ങാടികൾ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളിൽ പൊലീസിന്റെ പരിശോധനയുണ്ടാവും. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം. മാസ്ക് ധരിക്കാത്തവർക്കെതിരെ പി...

Read More »

കൈ കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരത്ത്  അച്ഛന്‍ കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി . കുഞ്ഞിന്റെ നൂല് കെട്ട് ദിവസമാണ് സംഭവം . 40 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത് .സംഭവത്തില്‍ അച്ഛന്‍ ഉണ്ണികൃഷ്ണനെ തിരുവല്ല  പോലീസ് അറസ്റ്റ് ചെയ്യ്തിട്ടുണ്ട്‌ . കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ഇന്ന്‍ ചോദ്യം ചെയ്യും . 10 മണിക്ക് ശേഷം എന്തിനാണ് കൊലപ്പെടുത്തിയതെന്ന വിവരങ്ങള്‍ നല്കുമെന്ന്‍ പോലീസ് അറിയിച്ചു .

Read More »

ഇരുവഞ്ഞിപ്പുഴയിലെ നീരൊഴൊക്ക് തടസ്സപ്പെടുന്നു

കോഴിക്കോട് :കക്കാടംപൊയിലിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ അനധികൃതമായി നിര്‍മിച്ച നാല് തടയണകള്‍ ഇരുവഞ്ഞിപ്പുഴയിലേക്ക് എത്തുന്ന സ്വാഭാവിക നീരൊഴൊക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍. ഇതേ തുടര്‍ന്ന്‍ തടയാണകള്‍  പൊളിച്ച് കളയണമെന്നും കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ എട്ടുമാസം മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു . എന്നാല്‍ അനധികൃതമായി നിര്‍മിച്ച നാല് തടയണകള്‍ പൊളിച്ച് നീക്കണമെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി. ഇരുവഞ്ഞിപ്പുഴയിലെത്തേണ്ട നീരുറവയുടെ ഒഴുക്കിന് തടസ്സമാകുന്ന രീതിയിലാണ് നിര്‍മാണം. കക്...

Read More »

More News in keralam