കൃഷിക്കാരും തൊഴിലാളികളുമാണ് രാജ്യത്തിന്റെ ഹൃദയത്തുടിപ്പ് – മന്ത്രി ടി.പി രാമകൃഷ്ണൻ

കോഴിക്കോട്: കൃഷിക്കാരും തൊഴിലാളികളുമാണ് രാജ്യത്തിന്റെ ഹൃദയത്തുടിപ്പ് നിലനിര്‍ത്തുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ 72 -ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ മണ്ണില്‍ അന്നംതരുന്നവരുടെ കണ്ണീര്‍ വീഴുന്നില്ലെന്ന് ഉറപ്പുവരുത്തുമ്പോള്‍ മാത്രമേ സ്വാതന്ത്ര്യവും ജനാധിപത്യവും അര്‍ഥപൂര്‍ണമാവുകയുള്ളു.രാജ്യതലസ്ഥാനം കൃഷിക്കാരുടെ സംഗമഭൂമിയായി മാറിയ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദി...Read More »

കോഴിക്കോട് ജില്ലയില്‍ 466 പേര്‍ക്ക് കോവിഡ് രോഗമുക്തി 475 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 466 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കുമാണ് പോസിറ്റീവായത്.9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 455 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5729 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 475 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയവര്‍ –...Read More »

റിപ്പബ്ലിക് ദിനാഘോഷം നാളെ വിക്രം മൈതാനിയിൽ; മന്ത്രി ടി.പി രാമകൃഷ്ണന്‍ പതാക ഉയര്‍ത്തും

കോഴിക്കോട്: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം നാളെ രാവിലെ ഒൻപതിന് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ നടക്കും. തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പതാക ഉയര്‍ത്തുകയും പരേഡിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യും. കോവിഡ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സബ് ഡിവിഷണൽ/ ബ്ലോക്ക് തലത്തില്‍ 75 പേരും പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തില്‍ 50 പേരും മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ പാടുള്ളൂ. പൊതു ഓഫീസുകളി...Read More »


പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തില്‍ പ്രഖ്യാപനം 26-ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കോഴിക്കോട്: സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തിലേക്കുമാറി. ഇതുസംബന്ധിച്ച പ്രഖ്യാപനം ജനുവരി 26-ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ശേഖരിച്ച പ്ലാസ്റ്റിക് പാഴ് വസ്തുക്കളുള്‍പ്പെടെ അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയതിനുള്ള പ്രതിഫല തുക ഹരിതകര്‍മ്മസേനകള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനാ...Read More »

മടിത്തട്ട്’ വയോജനപരിപാലനകേന്ദ്രത്തില്‍ ടെലി മെഡിസിന്‍ 26-ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ‘യു.എല്‍. കെയര്‍ മടിത്തട്ടി’ല്‍ വയോജനങ്ങള്‍ക്ക് ഇനി അതിവിദഗ്ദ്ധവൈദ്യസേവനവും. വിവിധ സ്പെഷ്യാലിറ്റികളിലെ അതിവിദഗ്ദ്ധഡോക്റ്റര്‍മാരുടെ ഓണ്‍ലൈന്‍ ചികിത്സാസൗകര്യമൊരുക്കി ടെലിമെഡിസിന്‍ പദ്ധതിക്ക് റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകും. ആരോഗ്യ, സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ഉച്ചയ്ക്കു രണ്ടിന് ഉദ്ഘാടനം ചെയ്യും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ സാമൂഹികഷേമവിഭാഗമായ യു.എല്‍. ഫൗണ്ടേഷനുകീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സമഗ്ര വയോജനപരിപാലനകേന്ദ്രമാണ് യു.എല്‍. കെയര്‍ മടിത്തട്ട്...Read More »

മണിനാദം-2021 ; ജില്ലാ തല നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്: കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ചലച്ചിത്ര-നാടന്‍പാട്ട് കലാകാരനായ കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ‘ മണിനാദം 2021’ എന്ന പേരില്‍ ജില്ലാ തല നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. യുവ- യൂത്ത് ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാം. ടീം അംഗങ്ങളുടെ പരമാവധി എണ്ണം 10 . പ്രായം 18 നും 40 ഇടയില്‍ ആയിരിക്കണം. 10 മിനുട്ട് ദൈര്‍ഘ്യമുള്ള നാടന്‍ പാട്ടുകളുടെ വീഡിയോ MP4 Size 1 GB ക്കുളളില്‍ റെക്കോര്‍ഡ് ചെയ്ത് ജില്ലാ യുവജനകേന്ദ്രം, കോഴിക്കോട് ഓഫീസില്‍ നേരിട്ട് ജനുവരി […]Read More »

കോഴിക്കോട് ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കും പേര്‍ക്കുമാണ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 737 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5057 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 593 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത...Read More »

കോഴിക്കോട് രണ്ടു വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചനിലയില്‍

കോഴിക്കോട് : പുതുപ്പാടി കാക്കവയലില്‍ രണ്ടര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ച നിലയില്‍. രാജസ്ഥാൻ സ്വദേശി ഓം പ്രകാശ്- രജ്ന ദമ്പതികളുടെ മകൻ മനീഷ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് സംശയിക്കുന്നത്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് വീടിനടുത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് താമസസ്ഥലത്തിനോട് ചേര്‍ന്ന കിണറ്റില്‍ നിന്നും കുട്ടിയ കണ്ടെത്തിയത്. കിണറിന് ആള്‍മറയുണ്ടെങ്കിലും ഉയരം കുറവായതാകാം കുട്ടി വീഴാന്‍ കാരണമായതെന്നാണ് നിഗമനം. ഉടന്‍ തന്നെ നാ...Read More »

ഹരിത ഓഡിറ്റ് – ജില്ലാതല ഉദ്ഘാടനം നടത്തി

കോഴിക്കോട് : ഹരിത ഓഡിറ്റ് – ജില്ലാതല ഉദ്ഘാടനം നടത്തി. ജനുവരി 26 ന് 10000 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ഹരിത ഓഡിറ്റിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. ഹരിത ഓഡിറ്റ് പരിശോധനാ സൂചികയിലെ ചോദ്യങ്ങള്‍ ചോദിക്കുകയും ഓഫീസ് പരിശോധന നിര്‍വ്വഹിക്കുകയും ചെയ്തുകൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ മാലിന്യ മുക്തമാക്കി ഏറ്റവും വൃത്തിയോടെയും വെടിപ്പോടും സൂക്ഷിക്കേണ്ടത് അ...Read More »

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 770 പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട്  ജില്ലയില്‍ ഇന്ന് 770 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6627 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. കോവിഡ് വാ...Read More »

More News in kozhikode