രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി∙ രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികൾ ഹൈക്കോടതി അംഗീകരിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്തെന്നും പുതിയ നിയമസഭ രൂപീകരിച്ചശേഷം തിരഞ്ഞെടുപ്പ് മതിയെന്ന് നിയമോപദേശം ലഭിച്ചെന്നും കമ്മിഷൻ കോടതിയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി തീരുന്നത്.Read More »

മൻസൂർ വധക്കേസിലെ പ്രതി രതീഷിന്‍റെ മരണത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു

മൻസൂർ വധക്കേസിലെ പ്രതി രതീഷിന്‍റെ മരണത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ശ്രീരാഗ് ഉൾപ്പടെ രണ്ട് പ്രതികൾക്കൊപ്പമാണ് രതീഷ് ഒളിവിൽ കഴിഞ്ഞത്. പ്രതികൾ തമ്മിൽ സ്ഥലത്ത് വെച്ച് വാക്കു തർക്കമുണ്ടായെന്നും പൊലീസിന് സൂചന ലഭിച്ചു.അതേസമയം കേസിൽ അന്വേഷണ സംഘം പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി . ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ ഇന്ന് കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന്‍റെ ദൃക്സാക്ഷികളായ അയൽവാസികൾ പ്രാദേശിക ലീഗ് പ്രവർത്തകർ എന്നിവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്.സംഭവ സ്ഥലത്ത് നിന്നും ...Read More »

പേരാവൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വിഷുചന്ത ആരംഭിച്ചു

പേരാവൂര്‍: പേരാവൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വിഷുചന്തയ്ക്ക് തുടക്കമായി. പേരാവൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബിന്ദു മഹേഷ്, വാര്‍ഡ്‌മെമ്പര്‍മാരായ യമുന,ബാബു കെ പി തുടങ്ങിയവര്‍ സംസാരിച്ചുRead More »


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളും തീയതിയും ഏപ്രിൽ 12: കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം,ഏപ്രിൽ 13:വയനാട്,ഏപ്രിൽ 14: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,ഏപ്രിൽ 15: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്.ഏപ്രിൽ 16: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ഒറ്റപ്പെട്ടയിടങ്ങളിൽ 24 ...Read More »

എല്ലാവർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്നും ഇതിനായി ഏവരും ശബ്‌ദം ഉയർത്തണമെന്നും രാഹുൽ ഗാന്ധി

ന്യൂഡെൽഹി: എല്ലാവർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്നും ഇതിനായി ഏവരും ശബ്‌ദം ഉയർത്തണമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സുരക്ഷിതമായി ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും രാഹുൽ ട്വിറ്ററിൽ ആവശ്യപ്പെട്ടു. വാക്‌സിൻ ക്ഷാമത്തിൽ ‘സ്‌പീക്ക്അപ് ഫോർ വാക്‌സിൻ ഫോർ ഓൾ‘ എന്ന ക്യാംപയിനും രാഹുൽ ​തുടക്കമിട്ടു. “കോവിഡ് വാക്‌സിൻ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങൾ എല്ലാവരും അതിന് വേണ്ടി ശബ്‌ദമുയർത്തണം. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു. ഇന്ത്യയിൽ പ്രതിദിനം 1,6891...Read More »

ജലീലാണ് യു എ ഇ കോൺസുലേറ്റുമായുളള സർക്കാരിന്റെ പാലം

കോഴിക്കോട്: ഇത്തവണ എൻ ഡി എയ്‌ക്ക് ഉറച്ച പ്രതീക്ഷയാണ് സംസ്ഥാനത്ത് ഉളളതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള രാഷ്ട്രീയത്തിൽ വളരെ നിർണായക സ്ഥാനത്തേക്ക് വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മുന്നണികൾക്കെതിരെയും ശക്തമായ ബദൽ ഉയർന്നുവന്നിടത്തെല്ലാം തങ്ങളെ പിന്തുണയ്‌ക്കാൻ ജനങ്ങൾ തയ്യാറായിട്ടുണ്ട്. ബി ജെ പി ഇരട്ട അക്കത്തിലേക്ക് എത്താൻ സാദ്ധ്യതയുണ്ടെന്നും സുരേന്ദ്രൻ പ്രത്യാശ പ്രകടിപ്പിച്ചു.ഇടത് വലത് മുന്നണികൾക്ക് പ്രതീക്ഷിച്ചതുപോലുളള മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. തൂക്കു...Read More »

ഒ.ടി.ടി. ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്

കൊച്ചി: ഒ.ടി.ടി. ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങൾ തുടർച്ചയായി ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ലോക്ഡൗൺ കാലത്തും പിന്നീടും മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി ഒ.ടി.ടി. റിലീസിനെത്തിയത്. മഹേഷ് നാരായൺ സംവിധാനം ചെയ്ത സീ യൂ സൂൺ, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുൾ, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്നിവയായിരുന്നു ചിത്രങ്ങൾ. ഇനിയും ഒ.ടി.ടി. റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ലെന്നാണ് ...Read More »

തൃശൂര്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കും:കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല

തൃശൂര്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കും. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇലഞ്ഞിത്തറ മേളം കാണാന്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമുണ്ടാകും. പൂരത്തിന്റെ ചടങ്ങില്‍ മാറ്റമുണ്ടാകില്ലെന്നും വിവരം.കഴിഞ്ഞ ദിവസം തൃശൂര്‍ പൂരം നടത്തിപ്പിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു. മാര്‍ഗനിര്‍ദേശം ഇറക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ ച...Read More »

ഇരിട്ടി ടൗണിൽ ആദ്യമായി ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനമാരംഭിച്ചു – പാലം കവലയിൽ സിഗ്നൽ സംവിധാനം പ്രവർത്തിച്ചു തുടങ്ങി – പുതിയപാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു

ഇരിട്ടി : വാഹനാപകടങ്ങൾ നിത്യ സംഭവമായ ഇരിട്ടി പയഞ്ചേരി മുക്ക് കവലയിൽ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽ വന്നു. ഇരിട്ടി ടൗണിൽ ഏർപ്പെടുത്തുന്ന ആദ്യ ട്രാഫിക് സിഗ്നൽ സംവിധാനമാണ് ഇത്. തലശ്ശേരി – വളവുപാറ കെ എസ് ടി പി റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായാണ് പയഞ്ചേരി മുക്ക് കവലയിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയത്. സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സിഗ്നൽ സംവിധാനം ശനിയാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചു. അതേസമയം ഇതോടൊപ്പം പ്രവർത്തന ക്ഷമമാകേണ്ടിയിരുന്ന ഇരിട്ടി പുതിയ പാലം … Continue reading "ഇരിട്ടി ടൗണി...Read More »

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകം തന്നെയെന്ന് കെ സുധാകരന്‍

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകം തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രണ്ടാം പ്രതി രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തിയിരുന്നു. മരണം സംഭവിച്ചത് മര്‍ദനത്തിനിടെയെന്നും സുധാകരന്‍ പറഞ്ഞു. മന്‍സൂര്‍ വധത്തില്‍ ഗൂഢാലോചന ഉണ്ടെന്നതില്‍ സംശയമില്ല. കൊലപാതകത്തിന് പിന്നില്‍ പനോളി വത്സനെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുധാകരന്‍. ‘പ്രതികള്‍ ഒരുമിച്ചാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. അതിനിടെ രതീഷ് ഒരു നേതാവിനെ കുറിച്ച് പ്രകോപനപരമായ പരാമര്‍ശം നടത്തി. പ്രകോപിതരായ കൂട്ടത്തിലുണ്ടായിരുന്...Read More »

More News in malayorashabdam