national

സംഗീത സാമ്രാട്ട് ; എസ് പി ബി യാത്രയായി

ചെന്നൈ : സംഗീത സാമ്രാട്ട് എസ് പി ബി യാത്രയായി.  എസ് പി ബാലസുബ്രഹ്മണ്യം(74)  അന്തരിച്ചു . ഒന്നേ നാലിനായിരുന്നു അന്ത്യം. ചെന്നൈയിലെ എം ജി എം ആശുപത്രിയിലായിരുന്നു അന്ത്യം. മണിക്കൂറുകളായി  തിരിച്ചുവരാന്‍ കഴിയാനാവാത്ത വിധം എസ് പി ബി യുടെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളാണ് നില വഷളാക്കിയത്. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സെപ്റ്റംബർ ഏഴിന്...

Read More »

എസ് പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയില്‍ ; മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ 

എസ് പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയില്‍. മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍. തിരിച്ചുവരാന്‍ കഴിയാനാവാത്ത വിധം എസ് പി ബി യുടെ ആരോഗ്യനില മോശമായി തുടരുന്നത്. കൊവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലാണ്. പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടുന്നതാണ് നില വഷളാക്കിയത്. കഴിഞ്ഞ ദിവസമാണ് എസ്പിബിയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമെന്ന് കാണിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നത്. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ...

Read More »

രാജ്യവ്യാപകമായി കർഷകസമരം ; കർഷക ബില്ലിനെതിരെ കർഷക രോക്ഷം.

ന്യൂഡല്‍ഹി : രാജ്യവ്യാപകമായി കർഷകസമരം ശക്തമാകുന്നു. കേന്ദ്രസർക്കാരിന്റെ കർഷക ബില്ലിനെതിരെ കർഷക രോക്ഷം. പഞ്ചാബിലെ കർഷകർ അമൃത്സർ – ദില്ലി ദേശീയപാത ഉപരോധിച്ചിരിക്കുകയാണ്. പഞ്ചാബിൽ ട്രെയിൻ തടയൽ സമരവും തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിൽ 15 ട്രയിനുകൾ യാത്ര നിർത്തി. കർണാടകയിലും തമിഴ്നാട്ടിലും കർഷകർ ദേശീയപാത ഉപരോധിച്ചു. ബീഹാറിൽ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആർജെഡി രം​ഗത്തെത്തി. കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. റെയിൽവെ ട്രാക്കുകളിൽ കുത്തിരുന...

Read More »

ബംഗളുരു മയക്കുമരുന്ന് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

ബംഗളുരു : ബംഗളുരു മയക്കുമരുന്ന് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ബഗളുരു മയക്കു മരുന്ന് കേസില്‍ കസ്റ്റഡിലുള്ള  നടിമാരെ 5 ദിവസം ചോദ്യം ചെയ്യാൻ അനുമതി. ഇവരുടെ ഹവാല ബന്ധം അനോഷിക്കും. അറസ്റ്റിലായ നടിമാരായ രാഗിണി  ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരടക്കം അഞ്ചു പ്രതികളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യുക. കേന്ദ്ര ഏജന്‍സിയായ എന്‍സിബിയും സംസ്ഥാന പോലീസിന് കീഴിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും കൂടാതെ കർണാടക പൊലീസിലെ ആഭ്യന്തര സുരക്ഷാ വിഭാഗം അഥവാ ഐഎസ്-ഡിയും മയക്കുമരുന്ന് റാക്കറ്റിനെതിരെ പിടിമുറുക്കുകയ...

Read More »

രാജ്യത്ത് കോവിഡ് രോഗികള്‍ 58 ലക്ഷം കടന്നു

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികള്‍ 58 ലക്ഷം കടന്നു. 58,18,570 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 86,052 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. 1141 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് മരണം 92,290 ആയി. 1.59 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. 81,177 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 47,56,164 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിൽ ഇന്നലെ 19,164 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിൽ 7,855 ഉം […]

Read More »

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഇന്ന്

ന്യൂ ഡല്‍ഹി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഇന്ന് നടക്കും. ബീഹാർ തെരഞ്ഞെടുപ്പ് യോഗത്തില്‍  ചർച്ചയാകും.കുട്ടനാട്, ചവറ ഉപതെരെഞ്ഞെടുപ്പ് കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. തെരഞ്ഞെടുപ്പു കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് നടക്കും.കുട്ടനാട്, ചവറ ഉപതെരെഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ നിരവധി തവണ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു .

Read More »

കാര്‍ഷിക ബില്ലുകൾക്കെതിരെ ഇന്ന് ദേശീയ പ്രക്ഷോഭം

ദില്ലി: കാര്‍ഷിക ബില്ലുകൾക്കെതിരെ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദേശീയ പ്രക്ഷോഭം നടത്തും. പഞ്ചാബിലുംജില്ലാ കേന്ദ്രങ്ങളിൽ ധര്‍ണ്ണകളും പ്രകടനങ്ങളും നടക്കും. ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷക സംഘടന നേതാക്കൾ അറിയിച്ചിട്ടുണ്ട്. കര്‍ഷക സംഘടനകൾ സംയുക്തമായി ദില്ലിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധ റാലി നടത്തും. പഞ്ചാബിൽ കര്‍ഷകര്‍ ഇന്നലെ മുതൽ ട്രെയിൻ തടയൽ സമയം തുടരുക തന്നെയാണ്. രാവിലെ 11 മണിയോടെ മൈസൂരു സർക്കിളിലേക്ക് പ്രതിഷേധ റാലിയായി സമരക്കാരെത്തു...

Read More »

​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോ​ഗ്യനില അതീവ ഗുരുതരം

ചെന്നൈ : ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരം. പരമാവധി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ആരോഗ്യനില കൂടുതൽ വഷളായെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടിൽ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കി. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീർ...

Read More »

കശ്മീരിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീര്‍ : ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. കശ്മീർ അവന്തിപോരയിലെ ത്രാൾ മേഖലയിൽ രാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്.

Read More »

ദില്ലി കലാപം ;വൃന്ദാ കാരാട്ടിനെയും ആനി രാജയേയും പ്രതിചേർത്തു

ന്യൂഡല്‍ഹി : ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റപത്രത്തിൽ വൃന്ദാ കാരാട്ടിനെയും ആനി രാജയേയും പ്രതിചേർത്തു.  വൃന്ദ കാരാട്ട്  പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്. ദില്ലി പൊലീസ് സമർപ്പിച്ച 2,695 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് പേര് പരാമർശിച്ചത്. ഫെബ്രുവരിൽ നടന്ന മഹിള ഏകതാ യാത്ര ദില്ലി കലാപത്തിന്റെ ഒരുക്കമായിരുന്നുവെന്നും ആനി രാജ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ദില്ലി പ്രൊട്ടസ്റ്റ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. യോഗേ...

Read More »

More News in national