Categories
headlines

കോട്ടൂരില്‍ ചെങ്ങോടുമല സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥിക്ക് യുഡിഎഫ് പിന്തുണ

പേരാമ്പ്ര (2020 Nov 26): കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ യുഡിഎഫ് ചെങ്ങോടുമല സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥി ജോബി ചോലക്കലിനെ പിന്തുണക്കുമെന്ന് പഞ്ചായത്ത് യുഡിഎഫ് ഭാരവാഹികളായ കെ.കെ. അബൂബര്‍, ടി.എ. റസാഖ് എന്നിവര്‍ അറിയിച്ചു.


വാര്‍ഡ് യുഡിഎഫ് കമ്മിറ്റിയുടെ തീരുമാനത്തിന് പഞ്ചായത്ത് കമ്മിറ്റിയും അംഗീകാരം നല്‍കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി നാട്ടുകാര്‍ നടത്തുന്ന സമരത്തിന് യുഡിഎഫിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിട്ടുണ്ട്. സമരത്തോടുള്ള മുന്നണിയുടെ ഐക്യദാര്‍ഢ്യമാണ് സമരസമിതിയെ പിന്തുണക്കാനുള്ള തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു.

ഇരക്കും വേട്ടക്കാരനും ഒപ്പം ഓടുന്ന സമീപനമാണ് ചെങ്ങോടുമല വിഷയത്തില്‍ കോട്ടൂര്‍ പഞ്ചായത്തും സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത്. സമരത്തിന്റെ കൂടെ ആണെന്ന് പറയുമ്പോളും അനധികൃതമായി എല്ലാ അനുമതികളും ക്വാറി കമ്പനിക്ക് നല്‍കുകയാണ്.


ചെങ്ങോടുമലയില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച കുടിവെള്ള ടാങ്ക് പൊളിച്ചാണ് കമ്പനി മൈനിംഗ് പ്ലാന്‍ ഉണ്ടാക്കിയത്. ടാങ്ക് നിലനിന്നിരുന്ന സ്ഥലം ഏറ്റെടുക്കാനോ ഹൈക്കോടതി ഉത്തരവ് പ്രകാരം ടാങ്ക് നിര്‍മിക്കാനോ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും തയ്യാറായിരുന്നെങ്കില്‍ ചെങ്ങോടുമലയില്‍ ക്വാറിക്കുള്ള സാധ്യത എന്നെന്നേക്കുമായി അടയുമായിരുന്നെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം തങ്ങള്‍ക്ക് ലഭിച്ചാല്‍ ചെങ്ങോടുമലയെ ശാശ്വതമായി സംരക്ഷിക്കാനുള്ള നടപടി കൈക്കൊളളുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.


ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ചെങ്ങോടുമലയില്‍ ഖനനവിരുദ്ധ സമരം നടക്കുന്നുണ്ട്.

ഇപ്പോഴും  ഇവിടെ ഖനന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മത്സര രംഗത്തിറങ്ങി ശക്തി തെളിയിക്കാന്‍ സമരസമിതി തയ്യാറായത്. കമ്പനി കൈയ്യേറിയ ഭൂമി ഏറ്റെടുക്കാനോ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും ടാങ്ക് നിര്‍മിക്കാനോ അധികാരികള്‍ക്ക് കഴിഞ്ഞില്ലെന്നും സമരസമിതി ചൂണ്ടിക്കാണിക്കുന്നു.

നിരന്തരം വഞ്ചിക്കപ്പെട്ടതോടെയാണ് മത്സര രംഗത്തിറങ്ങാന്‍ തീരുമാനിച്ചതെന്ന് സമരസമിതി വ്യക്തമാക്കിയിരുന്നു. ചെങ്ങോടുമല സംരക്ഷണത്തിനു വേണ്ടി ഹൈക്കോടതിയില്‍ നിയമ പോരാട്ടം നടത്തിയ സമരസമിതി പ്രവര്‍ത്തകരായ സി. ചെക്കിണിയും, പി.സി. സുരേഷും ചേര്‍ന്നായിരുന്ന നാലാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

Kottur Grama Panchayat UDF office bearers KK said that they will support the UDF Chengodumala Samrakshana Samithi candidate Joby Cholakal in the fourth ward of Kottur Grama Panchayat. Aboobar, T.A. Razak informed.

The panchayat committee also approved the decision of the ward UDF committee. The UDF has given its full support to the struggle of the natives for the last three years. The leaders said that the decision to support the strike committee was the solidarity of the front with the strike.

The Kottur panchayat and the state government are following the same approach as the hunter and the hunter in the Chengodumala issue. The quarry company is being illegally given all the permits even though it is said to be with the strike.

The company made the mining plan by demolishing the drinking water tank constructed by the Balussery block panchayat in Chengodumala. The UDF points out that if the panchayat and the block panchayat were willing to take over the land where the tank was located or build the tank as per the high court order, the possibility of a quarry in Chengodumala would have been closed forever.

The UDF leadership stated that if they get the control of Kottur Grama Panchayat, they will take steps to protect Chengodumala permanently.

Chengodumala Anti-Mining Action Council has decided to field a candidate in the fourth ward of Kottur Grama Panchayat. The anti-mining agitation has been going on in Chengodumala for the last three years.

The strike committee was ready to show its strength by contesting against the backdrop of the threat of mining here. The strike committee points out that the authorities have not been able to take over the land handed over by the company or build the tank despite a high court order.

The strike committee had stated that it had decided to enter the competition after being constantly deceived. The activists of the strike committee who fought a legal battle in the high court for the protection of Chengodumala, C. Cheeky, P.C. The candidate for the fourth ward, who was joined by Suresh, made the announcement.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP