---
title: "കോട്ടൂര്‍ നവജീവന്‍ ട്രസ്റ്റ് വാര്‍ഷിക യോഗം സംഘടിപ്പിച്ചു "
english_title: "Kotoor Navajeevan Trust organized annual meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100044/kotoor-navajeevan-trust-organized-annual-meeting"
published_at: "2023-02-27T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc8fe1a1a6f_1_nava.jpg"
keywords: []
---

# കോട്ടൂര്‍ നവജീവന്‍ ട്രസ്റ്റ് വാര്‍ഷിക യോഗം സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **കോട്ടൂര്‍ നവജീവന്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഞ്ചാമത് വാര്‍ഷിക യോഗം സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍: **കോട്ടൂര്‍ നവജീവന്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഞ്ചാമത് വാര്‍ഷിക യോഗം സംഘടിപ്പിച്ചു.

സിനിമ - നാടക നടന്‍ സുരേഷ് പാര്‍വ്വതീപുരം യോഗം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഇ. ഗോവിന്ദന്‍ നമ്പീശന്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കിഴക്കമ്പത്ത് അജിത്ത് കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

അടുത്ത വര്‍ഷത്തേക്കുള്ള ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രിയേഷ് തിരുവോട് വിശദീകരിച്ചു.

മാനേജിംഗ് ട്രസ്റ്റി ദിവാകരന്‍ വരദ, വൈസ് പ്രസിഡന്റ് ജോസ് മംഗളാന്‍, വിജയന്‍ കോട്ടൂര്‍, പി. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100044/kotoor-navajeevan-trust-organized-annual-meeting)