---
title: "ഫുഡ്ഫെസ്റ്റ് നടത്തി  സീനീയേഴ്സിന് സമൃദ്ധമായ യാത്രയയപ്പ് നല്‍കി "
english_title: "A foodfest was held and a lavish send-off was given at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100051/a-foodfest-was-held-and-a-lavish-send-off-was-given-at-perambra"
published_at: "2023-02-27T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഫുഡ്ഫെസ്റ്റ് നടത്തി  സീനീയേഴ്സിന് സമൃദ്ധമായ യാത്രയയപ്പ് നല്‍കി 

> **Lead Summary:** **പേരാമ്പ്ര **: കോഴ്സ് കഴിഞ്ഞിറങ്ങുന്ന തങ്ങളുടെ സീനീയേഴ്സിന് സമൃദ്ധമായ യാത്രയയപ്പ് നല്‍കി ജൂനിയേഴ്സ്.

## Article Content

**പേരാമ്പ്ര **: കോഴ്സ് കഴിഞ്ഞിറങ്ങുന്ന തങ്ങളുടെ സീനീയേഴ്സിന് സമൃദ്ധമായ യാത്രയയപ്പ് നല്‍കി ജൂനിയേഴ്സ്.

പേരാമ്പ്ര കൈരളി വനിത ട്രയിനിംഗ് കോളെജിലാണ് പുതുമയാര്‍ന്നതും സമൃദ്ധവും മധുരിതരവുമായ യാത്രയയപ്പ് ഒരുക്കിയത്. കോഴ്സ് പൂര്‍ത്തിയാക്കി പുറത്തേക്ക് പോവുന്ന തങ്ങളുടെ മുന്‍ഗാമികള്‍ക്ക് ഫുഡ്ഫെസ്റ്റ് നടത്തിയാണ് ഇവിടെ പിന്‍ഗാമികള്‍ യാത്രയയപ്പ് നല്‍കിയത്.

ഇവിടുത്തെ ഫാഷന്‍ ഡിസൈനിംഗ്, പ്രീപ്രൈമറി ടീച്ചര്‍ ട്രയിനിംഗ് കോഴ്സ്, ലാബ് ടെക്നീഷ്യന്‍, നേഴ്സിംഗ് തുടങ്ങിയ കോഴ്സുകളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പുതുമയുള്ള യാത്രയയപ്പിന് വേദിയൊരുക്കിയത്.

ഒരു മികച്ച ഫുഡ് ഫെസ്റ്റിനെ വെല്ലുന്ന തരത്തിലാണ് ഇവിടെ ഒരു ക്ലാസ് മുറിയില്‍ ഫുഡ്ഫെസ്റ്റ് നടത്തിയത്.

വിദ്യാര്‍ത്ഥികള്‍ സ്വന്തമായി ഉണ്ടാക്കികൊണ്ടുവന്ന വിഭവങ്ങള്‍ രുചിയിലും ആകാരത്തിലും മികവ് പുലര്‍ത്തി. കായ് പോള, മാര്‍ബിള്‍ കേക്ക്, കടലപ്പത്തിരി, കോഴിവട, ഉണ്ണിയപ്പം, പഴം നിറച്ചത്, അരി ഉണ്ട, മക്രോണി പോള, ഉന്നക്കായ, നുള്ളിയപ്പം, കല്ലുമ്മക്കായ, കുക്കറപ്പം, മുട്ടബജി, ഉള്ളിവട, ഇഡ്ഡലി, അട, നൂല്‍ പുട്ട് തുടങ്ങി വൈവിധ്യങ്ങളായ വിഭവങ്ങളാണ് മുന്‍ഗാമികള്‍ക്കായി ഇവര്‍ ഒരുക്കിയത്.

കുടിക്കാന്‍ ബത്തക്ക ജൂസും കൂടിയയായപ്പോള്‍ രുചിക്കൊപ്പം കുളിര്‍മയുമായി മനസ്സ് നിറഞ്ഞ് അവര്‍ പടിയിറങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100051/a-foodfest-was-held-and-a-lavish-send-off-was-given-at-perambra)