---
title: "നടുവണ്ണൂര്‍ സ്വദേശി സിഐഎസ്എഫ് ജവാന്‍ ബാംഗ്ലൂരില്‍ റോഡ് അപകടത്തില്‍ മരിച്ചു "
english_title: "A CISF jawan from Naduvannur died in a road accident in Bangalore"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100077/a-cisf-jawan-from-naduvannur-died-in-a-road-accident-in-bangalore"
published_at: "2023-02-27T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcb61335949_1_javan.jpg"
keywords: []
---

# നടുവണ്ണൂര്‍ സ്വദേശി സിഐഎസ്എഫ് ജവാന്‍ ബാംഗ്ലൂരില്‍ റോഡ് അപകടത്തില്‍ മരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍:** സിഐഎസ്എഫ് ജവാന്‍ ബാംഗ്ലൂരില്‍ റോഡ് അപകടത്തില്‍ മരിച്ചു.

## Article Content

**നടുവണ്ണൂര്‍:** സിഐഎസ്എഫ് ജവാന്‍ ബാംഗ്ലൂരില്‍ റോഡ് അപകടത്തില്‍ മരിച്ചു.

നടുവണ്ണൂര്‍ കരിമ്പാപൊയില്‍ സ്വദേശിയായ പുഴക്കല്‍ ആനന്ദ് (34) ആണ് ബാംഗ്ലൂരിലെ റോഡ് അപകടത്തില്‍ മരിച്ചത്. മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോള്‍ റോഡ് അപകടത്തില്‍ പെട്ടാണ് മരണം.

സിപിസി കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോള്‍ ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെഎസ് ടെക്‌നിക്കല്‍ കോളേജിനും ഇടയിലുള്ള സദാഹള്ളി ഗേറ്റിന് സമീപമുള്ള സ്ഥലത്താണ് അപകടമുണ്ടായത്.

നാട്ടുകാര്‍ ട്രാഫിക് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സിഐഎസ്എഫില്‍ അറിയിക്കുകയും ചെയ്തു. ഉടന്‍തന്നെ ആനന്ദിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതും തലയോട്ടിയിലെ പൊട്ടലുമാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. ഇയാളുടെ ഹെല്‍മറ്റ് അപകടസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു.

പരേതനായ ഗംഗാധരന്റെയും മാലതിയുടെയും മകനാണ്. ഭാര്യ: അമൃത. അഞ്ച് വയസുകാരന്‍ ധ്യാന്‍ ദേവ് മകനാണ്. സഹോദരന്‍ : അരവിന്ദ്.

ഫെബ്രുവരി 28 മുതല്‍ 15 ദിവസത്തെ ലീവിന് നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100077/a-cisf-jawan-from-naduvannur-died-in-a-road-accident-in-bangalore)