---
title: "മുയിപ്പോത്ത് എല്‍പി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും "
english_title: "Muipoth LP School Annual and Farewell"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100095/muipoth-lp-school-annual-and-farewell"
published_at: "2023-02-27T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcc3cf273d3_OBIT_CARD_JPG.JPG"
keywords: []
---

# മുയിപ്പോത്ത് എല്‍പി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും 

> **Lead Summary:** **ചെറുവണ്ണൂര്‍: **മേലടി സബ് ജില്ലയിലെ ഏറ്റവും പഴക്കമുള്ള സ്‌കൂളുകളില്‍ ഒന്നായ മുയിപ്പോത്ത് എല്‍പി സ്‌കൂളിന്റെ 163 വാര്‍ഷികവും പ്രധാന അധ്യാപകന്‍ വി രാജീവന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും ഗ്രാമോത്സവമായി വിപുലമായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **മേലടി സബ് ജില്ലയിലെ ഏറ്റവും പഴക്കമുള്ള സ്‌കൂളുകളില്‍ ഒന്നായ മുയിപ്പോത്ത് എല്‍പി സ്‌കൂളിന്റെ 163 വാര്‍ഷികവും പ്രധാന അധ്യാപകന്‍ വി രാജീവന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും ഗ്രാമോത്സവമായി വിപുലമായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു.

7 വര്‍ഷം പ്രധാന അധ്യാപകനായതുള്‍പ്പെടെ 34 വര്‍ഷക്കാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന രാജീവര്‍ മാസ്റ്ററുടെ യാത്രയയപ്പ് നാടിന്റെ ആഘോഷമാക്കി മാറ്റുന്നതിനുള്ള വിപുലമായ പരിപാടികളാണ് സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

50 വളണ്ടിയര്‍മാര്‍ക്കുള്ള ജീവന്‍ രക്ഷാ പരിശീലനവും, മാര്‍ച്ച് 12 ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്ന എ പി സോമന്‍ മാസ്റ്റര്‍ എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ഷട്ടില്‍ ടൂര്‍ണമെന്റ് മാര്‍ച്ച്, മാര്‍ച്ച് 3 ന് കുട്ടികള്‍ക്കായുള്ള കുരുത്തോലക്കളരി, മാര്‍ച്ച് 4 ശ്യാവിഷ്‌കാരങ്ങളുടെ പിന്നാമ്പുറങ്ങളിലെ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന കാഴ്ചയിലെ വിസ്മയങ്ങള്‍, ഉച്ചയ്ക്ക് ശേഷം നാടന്‍ പാട്ടിന്റെയും നാട്ടറിവിന്റെയും അറിവുകള്‍ പകരുന്ന ആടീം...പാടീം 'യും, മാര്‍ച്ച് 5 ന് രാവിലെ എന്റെ നാട്, എന്റെ സ്‌കൂള്‍, എന്റെ അഭിമാനം പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം, അധ്യാപകരെ ആദരിക്കല്‍, പൂര്‍വാ അധ്യാപകന്മാരുടെ ഫോട്ടോ അനാച്ഛാദനം, വൈകുന്നേരം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്തിന്റെ അധ്യക്ഷതയില്‍ എം.പി കെ. മുരളീധരന്‍ നിര്‍വഹിക്കുന്നു.

സാംസ്‌കാരിക സമ്മേളനത്തില്‍ ഡോ. കെ.എം ഭരതന്‍, ശ്രീകാന്ത് കോട്ടക്കല്‍, എ.ഇ.ഒ പി. വിനോദ് എന്നിവരും നാട്ടിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു.

ശേഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികള്‍, ഒപ്പന, മാര്‍ഗ്ഗംകളി, മെഗാ തിരുവാതിര എന്നിവയും സ്ട്രീറ്റ് ഗായകന്‍ കോഴിക്കോട് ബാബു ഭായ് നയിക്കുന്ന ഗാന വിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ എന്‍ മനോജ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ അനൂപ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി. രാധാകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് ഇ.പി സജീവന്‍, റഷീദ് മുയിപ്പോത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100095/muipoth-lp-school-annual-and-farewell)