---
title: "ലക്ഷങ്ങള്‍ മുടക്കിയുള്ള പി ആര്‍ വര്‍ക്ക് മാത്രമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഡോ: സരിന്‍ "
english_title: "Dr. Sarin said that the Pinarayi government is only doing PR work costing lakhs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100100/dr-sarin-said-that-the-pinarayi-government-is-only-doing-pr-work-costing-lakhs"
published_at: "2023-02-27T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcca0aef745_OBIT_CARD_JPG.JPG"
keywords: []
---

# ലക്ഷങ്ങള്‍ മുടക്കിയുള്ള പി ആര്‍ വര്‍ക്ക് മാത്രമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഡോ: സരിന്‍ 

> **Lead Summary:** **കൂട്ടാലിട: **ലക്ഷങ്ങള്‍ മുടക്കിയുള്ള പി ആര്‍ വര്‍ക്ക് മാത്രമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജനോപകാരപ്രദമായ ഒരു കാര്യവും ചെയ്യുന്നില്ലെന്ന് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ .സരിന്‍ പറഞ്ഞു.

## Article Content

**കൂട്ടാലിട: **ലക്ഷങ്ങള്‍ മുടക്കിയുള്ള പി ആര്‍ വര്‍ക്ക് മാത്രമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജനോപകാരപ്രദമായ ഒരു കാര്യവും ചെയ്യുന്നില്ലെന്ന് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ .സരിന്‍ പറഞ്ഞു.

കോട്ടൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സമ്മേളനത്തിന്റെ സമാപനമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദ്‌ദേഹം.

സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. രജീഷ് കൂട്ടാലിട അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് ക്ലാസ്സുകള്‍ നയിച്ചു. വിവിധ സെക്ഷനുകളിലായി ജില്ലാ പ്രസിഡണ്ട് ആര്‍ ഷഹിന്‍, ജില്ലാ സെക്രട്ടറി വൈശാഖ് കണ്ണോറ, നിയോജക മണ്ഡലം പ്രസിഡണ്ട് വരുണ്‍കുമാര്‍, നിയോജക മണ്ഡലം ഭാരവാഹികളായ അഭിജിത്ത് എകരൂല്‍ അനുമോദ്, അഫ്‌സല്‍, സിറാജ്, അഭിന, സുവീന്‍, വിഘ്‌നേശ്, അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ കോട്ടൂര്‍ മണ്ഡലത്തിലെ വിവിധ മേഖലകളിലെ കഴിവുതെളിയിച്ചവരെ ആദരിച്ചു. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് മണ്ഡലം ഭാരവാഹികളായ കെ അഖില്‍, സി.കെ അഖില്‍, അഭിരാം തിരുവോട്, നദീം, നിധിന്‍രാജ്, ആദര്‍ശ്, വിഷ്ണു, തേജസ്ലാല്‍ മൂലാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100100/dr-sarin-said-that-the-pinarayi-government-is-only-doing-pr-work-costing-lakhs)