---
title: "പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിട ശിലാസ്ഥാപനം "
english_title: "Foundation stone of Pannikotur primary health center building"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100149/foundation-stone-of-pannikotur-primary-health-center-building"
published_at: "2023-02-27T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcecfd40537_OBIT_CARD_JPG.JPG"
keywords: []
---

# പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിട ശിലാസ്ഥാപനം 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ 1 കോടി 18 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ 1 കോടി 18 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ ശശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു വത്സന്‍, എം.എം പ്രദീപന്‍, കെ.എ ജോസുട്ടി, സിഡിഎസ് ചെയര്‍ പേഴ്‌സന്‍ ശോഭ പട്ടാണികുന്നേല്‍, എം.പി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

പിഡബളൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.കെ ബിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ മെറിന്‍ ബേബി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100149/foundation-stone-of-pannikotur-primary-health-center-building)