---
title: "ചെറുവണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ്  കനത്ത പോളിംഗ് "
english_title: "Heavy polling in Cheruvannur by-election"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100213/heavy-polling-in-cheruvannur-by-election"
published_at: "2023-02-28T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd9120d86f9_111.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ്  കനത്ത പോളിംഗ് 

> **Lead Summary:** **ചെറുവണ്ണൂര്‍:** ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ കക്കറ മുക്ക് വാര്‍ഡില്‍ കനത്ത പോളിംഗ് .

## Article Content

**ചെറുവണ്ണൂര്‍:** ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ കക്കറ മുക്ക് വാര്‍ഡില്‍ കനത്ത പോളിംഗ് .

കാലത്ത് തന്നെ പോളിംഗിന്  വോട്ടര്‍മാരുടെ വലിയ നിര ആരംഭിച്ചു.  അത്യന്ത്യം വാശിയേറിയ മത്സരമാണ് ഇവിടെ നടക്കുന്നത്.

കാലത്ത് 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു. 1538 വോട്ടര്‍മാരാണ് ഈ വാര്‍ഡില്‍ ആകെയുളളത്.

രാവിലെ 10 മണിയായപ്പോഴേക്കും 30 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി.

കക്കറ മുക്ക് അല്‍ അമീന്‍ പബ്ലിക് സ്‌കൂള്‍ കെട്ടിടത്തിലെ രണ്ട് ബൂത്തുകളിലാണ് പോളിംഗ് നടക്കുന്നത്. ബൂത്ത് ഒന്നില്‍ സ്ത്രീകളാണ് കൂടുതലായി എത്തിയത്.

പഞ്ചായത്ത് ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും എത്രയും പെട്ടന്ന് തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് ഓരോ മുന്നണികളും.

വോട്ടര്‍മാരെ വാഹനങ്ങളില്‍ ബൂത്തുകള്‍ക്ക് സമീപം എത്തിക്കാന്‍ മുന്നണികള്‍ മത്സരമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100213/heavy-polling-in-cheruvannur-by-election)