---
title: "നടുവണ്ണൂര്‍ ഗവണ്‍മെന്റ്  സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കുള്ള ശൗചാലയം ഉദ്ഘാടനം ചെയ്തു "
english_title: "Naduvannur Government School inaugurated boys toilet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100268/naduvannur-government-school-inaugurated-boys-toilet"
published_at: "2023-02-28T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdba549d87b_1_s.jpg"
keywords: []
---

# നടുവണ്ണൂര്‍ ഗവണ്‍മെന്റ്  സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കുള്ള ശൗചാലയം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കുള്ള ശൗചാലയം ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കുള്ള ശൗചാലയം ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആണ്‍കുട്ടികള്‍ക്കുള്ള ശൗചാലയ ബ്ലോക്കിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി.എം. ശശി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി. സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ജലീല്‍, പഞ്ചായത്ത് അംഗം സജീവന്‍ മക്കാട്ട്, പ്രധാനധ്യാപകന്‍ ടി. മുനാസ്, ഡപ്യൂട്ടി എച്ച്എം റീനകുമാരി, പിടിഎ പ്രസിഡണ്ട് സത്യന്‍ കുളിയാപ്പൊയില്‍, എസ്.എം.സി. ചെയര്‍മാന്‍ അഷറഫ് പുതിയപ്പുറം, പിടിഎ വൈസ് പ്രസിഡണ്ട് കെ.ടി.കെ. റഷീദ്, എ.പി. ഷാജി, അശോകന്‍ പുതുക്കുടി എന്നിവര്‍ സംസാരിച്ചു.

പ്രിന്‍സിപ്പല്‍ കെ. ലൈജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി സാജിദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100268/naduvannur-government-school-inaugurated-boys-toilet)