---
title: "സ്‌ക്കൂള്‍ ബസ് ഡ്രൈവറെ  മരിച്ച നിലയില്‍ കണ്ടെത്തി "
english_title: "The school bus driver was found dead in the bus at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100270/the-school-bus-driver-was-found-dead-in-the-bus-at-perambra"
published_at: "2023-02-28T13:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdb9337e24d_1_ash.jpg"
keywords: []
---

# സ്‌ക്കൂള്‍ ബസ് ഡ്രൈവറെ  മരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** **പേരാമ്പ്ര:** സ്‌ക്കൂള്‍ ബസ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**പേരാമ്പ്ര:** സ്‌ക്കൂള്‍ ബസ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി.

പേരാമ്പ്ര സെന്റ്  മീരാസ് പബ്ലിക് സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍ അഞ്ചാംപീടിക കുഴിച്ചാല്‍ മീത്തല്‍ അശോകന്‍ (52) ആണ് മരിച്ചത്.

കാലത്ത് വിദ്യാലയത്തില്‍ കുട്ടികളെ ഇറക്കിയ ശേഷം കല്ലോട് എരഞ്ഞി അമ്പലത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ബസില്‍ വിശ്രമിച്ചതായിരുന്നു.

വാഹനത്തില്‍ ഇന്ധനം നിറക്കാനെത്തിയവരാണ് അശോകനെ അനക്കമില്ലാത്ത നിലയില്‍ കണ്ടത്. ഉടൻ  പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പിതാവ് : പരേതനായ കുഞ്ഞിരാമന്‍. മാതാവ് : അമ്മാളു. ഭാര്യ സന്ധ്യ. മക്കള്‍ അക്ഷയ്, അഞ്ചല്‍ (മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരി വസന്ത (വിളയാട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100270/the-school-bus-driver-was-found-dead-in-the-bus-at-perambra)