---
title: "ചെറുവണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായി "
english_title: "Cheruvannur by-election was completed peacefully"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100351/cheruvannur-by-election-was-completed-peacefully"
published_at: "2023-02-28T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdfcb229767_12.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായി 

> **Lead Summary:** **ചെറുവണ്ണൂര്‍: **ഉപതെരഞ്ഞെടുപ്പ് നടന്ന ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ് കക്കറമുക്കില്‍ പോളിംഗ് പൂര്‍ത്തിയായി.

## Article Content

**ചെറുവണ്ണൂര്‍: **ഉപതെരഞ്ഞെടുപ്പ് നടന്ന ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ് കക്കറമുക്കില്‍ പോളിംഗ് പൂര്‍ത്തിയായി.

അത്യന്ത്യം വാശിയേറിയ മത്സരത്തോടെ നടന്ന പോളിംഗ് 89.81 ശതമാനത്തോടെയാണ് പൂര്‍ത്തിയായത്. വാർഡിലെ പ്രധാന എതിരാളികളായ യുഡിഎഫ് - എൽഡിഎഫ് മുന്നണികൾ കൈ മെയ് മറന്ന പ്രചാരണമായാണ് ഉപതിരഞ്ഞെടുപ്പിനെ എതിരേറ്റത്.

ഭരണ സാരഥ്യം തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായതിനാൽ ഇരു മുന്നണികളും ജീവൻമരണ പോരാട്ടമെന്ന നിലയ്ക്കാണ് പ്രവർ ത്തിച്ചത്.    കാലത്ത് 7 മണി മുതല്‍ വൈകിട്ട് 6 മണി വരെ കക്കറമുക്ക് അല്‍ അമീന്‍ പബ്ലിക് സ്‌ക്കൂളില്‍ നടന്ന പോളിംഗ് വളരെ സമാധാനപരമായിരുന്നു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100351/cheruvannur-by-election-was-completed-peacefully)