---
title: "നേത്ര ചികിത്സാ ക്യാമ്പ് നടത്തി "
english_title: "Conducted eye treatment camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100369/conducted-eye-treatment-camp"
published_at: "2023-02-28T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe05d1bc320_OBIT_CARD_JPG.JPG"
keywords: []
---

# നേത്ര ചികിത്സാ ക്യാമ്പ് നടത്തി 

> **Lead Summary:** **ചെമ്പ്ര:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് പേരാമ്പ്രയും സംയുക്തമായി പേരാമ്പ്ര സൈമണ്‍സ് കണ്ണാസ്പത്രിയുടെ നേതൃത്വത്തില്‍ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് നടത്തി.

## Article Content

**ചെമ്പ്ര:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് പേരാമ്പ്രയും സംയുക്തമായി പേരാമ്പ്ര സൈമണ്‍സ് കണ്ണാസ്പത്രിയുടെ നേതൃത്വത്തില്‍ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് നടത്തി.

നൂറ്റി അന്‍പതിലധികം രോഗികളുടെ കണ്ണ് പരിശോധിച്ചതില്‍ തിമിര ശസ്ത്രക്രയ ആവശ്യമുള്ള മുപ്പത്തി ഒന്ന് രോഗികളെ കണ്ടെത്തി. ഇവര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്ത് കൊടുക്കുമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.

രോഗികള്‍ക്ക് സൗന്യമായി മരുന്ന് വിതരണം നടത്തി. ചെമ്പ്ര അങ്ങാടിയില്‍ നടന്ന ക്യാമ്പില്‍ ഡോ.എം അഫ്‌സല്‍ ഖാന്‍, ഡോ: കെ. ആതിര എന്നിവര്‍ രോഗികളെ പരിശോധിച്ചു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് പ്രസിഡണ്ട് വി.എസ് രമണന്‍ അദ്ധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ്, പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് ഷഫീക്ക് ചീക്കിലോട്, യൂണിറ്റ് സെക്രട്ടറി റഫീക്ക് ചെമ്പ്ര, ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് വൈസ് പ്രസിഡണ്ട് ഇ.വി രാമചന്ദ്രന്‍, ട്രഷറര്‍ ലീന കൂത്താളി എന്നിവര്‍ സംസാരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പ്ര യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞിമ്മൊയ്തി കോടേരി സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ ടി.കുഞ്ഞമ്മത് ഹാജി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100369/conducted-eye-treatment-camp)