---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഭവനപദ്ധതി ഒന്നാം ഗഡു വിതരണം "
english_title: "Distribution of first installment of Perampra Block Panchayat Life Housing Scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100374/distribution-of-first-installment-of-perampra-block-panchayat-life-housing-scheme"
published_at: "2023-02-28T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe09c14a041_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഭവനപദ്ധതി ഒന്നാം ഗഡു വിതരണം 

> **Lead Summary:** **പേരാമ്പ്ര: **ലൈഫ് ഭവനപദ്ധതി ഒന്നാം ഗഡു വിതരണം ചെയ്തു. പേരാമ്പ്ര ബ്ലോക്കിലെ ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കള്‍ക്കുള്ള ഒന്നാം ഗഡു സംഖ്യ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര: **ലൈഫ് ഭവനപദ്ധതി ഒന്നാം ഗഡു വിതരണം ചെയ്തു. പേരാമ്പ്ര ബ്ലോക്കിലെ ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കള്‍ക്കുള്ള ഒന്നാം ഗഡു സംഖ്യ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി പട്ടികജാതി 44, ജനറല്‍ 15, പട്ടികവര്‍ഗം 2, അതിദരിദ്രര്‍ 3 എന്നിങ്ങനെ 64 ഗുണഭോക്താക്കള്‍ക്ക് 28,70,000 രൂപയാണ് ഒന്നാം ഘട്ടമായി നല്‍കിയത്.

ചക്കിട്ടപാറ, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ ഗുണഭോക്താക്കളുടെ ഗഡു സംഖ്യ രണ്ടാം ഘട്ടത്തില്‍ വിതരണം ചെയ്യും. ചടങ്ങില്‍ ബ്ലോക്ക് സെക്രട്ടറി പി. കാദര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി ചെയര്‍മാന്‍ മാരായ ശശികുമാര്‍ പേരാമ്പ്ര, കെ സജീവന്‍, ബ്ലോക്ക് അംഗങ്ങളായ പി.ടി. അഷ്റഫ്, ഗിരിജ ശശി, പ്രഭാശങ്കര്‍, കെ. അജിത, വഹീദ പാറേമ്മല്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് മെമ്പര്‍ സനാതനന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100374/distribution-of-first-installment-of-perampra-block-panchayat-life-housing-scheme)