---
title: "വന്യമൃഗ ശല്യം രൂക്ഷം; പരാതിയുമായി ഡിഎഫ്ഒയ്ക്ക് മുന്‍പില്‍ "
english_title: "Wild animal disturbance is severe; Complaint before DFO"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100888/wild-animal-disturbance-is-severe-complaint-before-dfo"
published_at: "2023-03-02T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400b16f136cf_OBIT_CARD_JPG.JPG"
keywords: []
---

# വന്യമൃഗ ശല്യം രൂക്ഷം; പരാതിയുമായി ഡിഎഫ്ഒയ്ക്ക് മുന്‍പില്‍ 

> **Lead Summary:** **ചക്കിട്ടപാറ: **വന്യമൃഗ ശല്യം കാരണം പൊറുതിമുട്ടിയ കര്‍ഷകരും ജനപ്രതിനിധിയും പ്രദേശവാസികളും പരാതിയുമായി ഡിഎഫ്ഒ യ്ക്ക് മുന്‍പില്‍.

## Article Content

**ചക്കിട്ടപാറ: **വന്യമൃഗ ശല്യം കാരണം പൊറുതിമുട്ടിയ കര്‍ഷകരും ജനപ്രതിനിധിയും പ്രദേശവാസികളും പരാതിയുമായി ഡിഎഫ്ഒ യ്ക്ക് മുന്‍പില്‍.

ചക്കിട്ടപാറ മലയോര മേഖലയില്‍ കാട്ടുപോത്ത്, മലമാന്‍, പന്നി, കുരങ്ങ് എന്നിവയുടെ ശല്യം കാരണം കൃഷി ചെയ്യാനും സ്വതന്ത്രമായി സഞ്ചരിക്കാനും സാധിക്കുന്നില്ലെന്നാണ് പരാതി.

വൈകുന്നേരം ആകുന്നതോടെ വന്യ മൃഗങ്ങള്‍ കൂട്ടമായി കൃഷിയിങ്ങളിലേക്ക് ഇറങ്ങുന്നത് മൂലം കര്‍ഷകരും പ്രദേശവാസികളും ആശങ്കയിലായ സാഹചര്യത്തിലാണ് ഡിഎഫ്ഒക്കു മുന്‍പില്‍ പരാതിയുമായി എത്തിയത്.

സോളാര്‍ ഫെന്‍സിഗ് ഇല്ലാത്ത ഭാഗങ്ങളില്‍ അടിയന്തിരമായി ചെയ്യാന്‍ പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് നല്‍കിയ നിവേദന പ്രകാരം ഹാങ്ങിങ്ങ് ഐന്‍സിങ്ങ് ടെണ്ടര്‍ വച്ചിട്ടുണ്ടെന്നും അടിയന്തിരമായി പരിഹരിക്കുമെന്നും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമെന്നും ഫോറസ്റ്റ് വാച്ചര്‍ന്മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും രാത്രികാല പെട്രോളിംഗ് ശക്തമാക്കുമെന്നും ഡിഎഫ്ഒ അബ്ദുള്‍ ലത്തീഫ് ഉറപ്പ് നല്‍കി.

റെയിഞ്ച് ഓഫീര്‍ കെ.വി ബിജു, ഡെപ്യട്ടി റെയിഞ്ചര്‍ ബൈജുനാഥ് എന്നിവരും മെംബര്‍ രാജേഷ് തറവട്ടത്ത്, മുന്‍ മെംബര്‍ ജെയിംസ് മാത്യു, കര്‍ഷക പ്രതിനിധികളായ ജോര്‍ജ്ജ് കുംബ്ലാനിക്കല്‍, ബാബു പൈകയില്‍, എം.എ മത്തായി, ഡള്ളസ് തടത്തില്‍, മാത്യൂ മലയാറ്റൂര്‍, എബ്രഹാം കുംബ്‌ളാനിക്കല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പെരുവണ്ണാമൂഴി റെയിഞ്ച് ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100888/wild-animal-disturbance-is-severe-complaint-before-dfo)