---
title: "നൊച്ചാട് കേളോത്ത് കരിയാത്തന്‍ അയ്യപ്പക്ഷേത്ര മഹോത്സവം കൊടിയേറി "
english_title: "Nochad Keloth Kariathan Ayyappakshetra festival flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101027/nochad-keloth-kariathan-ayyappakshetra-festival-flagged-off"
published_at: "2023-03-03T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640191ceee689_1_kodi.jpg"
keywords: []
---

# നൊച്ചാട് കേളോത്ത് കരിയാത്തന്‍ അയ്യപ്പക്ഷേത്ര മഹോത്സവം കൊടിയേറി 

> **Lead Summary:** ** നൊച്ചാട്: **നൊച്ചാട് കേളോത്ത് കരിയാത്തന്‍ അയ്യപ്പക്ഷേത്ര മഹോത്സവം കൊടിയേറി.

## Article Content

** നൊച്ചാട്: **നൊച്ചാട് കേളോത്ത് കരിയാത്തന്‍ അയ്യപ്പക്ഷേത്ര മഹോത്സവം കൊടിയേറി.

ചാലില്‍ ഇല്ലത്ത് രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ്  ഉത്സവത്തിന് കൊടിയേറിയത്.

മാര്‍ച്ച് 3,4,5 തിയ്യതികളില്‍ ചുറ്റുവിളക്ക് നടക്കും. മാര്‍ച്ച് 6 ന് പ്രഭാത പൂജ, ഉച്ചപൂജ, ദീപാരാധന, രാത്രി 8 മണിക്ക് തായമ്പക.

മാര്‍ച്ച് 7 ന് പൂജകള്‍ക്ക് പുറമെ തൃശൂര്‍ സ്വദേശിയായ രാമന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഇയ്യാട്ട് നടക്കും.

മാര്‍ച്ച് 8 ന് ഉച്ചക്ക് 12.30 മുതല്‍ പ്രസാദ ഊട്ട്, ദീപാരാധന, വൈകുന്നേരം 6.15 മുതല്‍ പ്രാദേശിക കലാകാരികളുടെ നൃത്തനൃത്തങ്ങള്‍. രാത്രി 8 മണി പ്രസാദ ഊട്ട്, ഇയ്യാട്ട്, തായമ്പക.

സമാപന ദിവസമായ മാര്‍ച്ച് 9 ന് വൈകുന്നേരം 5 മണിക്ക് കുഞ്ഞാലി മുക്കില്‍ നിന്നും പുളിയുള്ള കണ്ടി താഴെ നിന്നും എന്‍എന്‍കെ തമ്പോലം കുന്നുകുളത്തിന്റെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇളനീര്‍ കുലവരവ്.

8 മണിക്ക് മെഗാ തിരുവാതിര. തുടര്‍ന്ന് പ്രസാദ ഊട്ട്, വെള്ളകെട്ട്, തിറ, രാത്രി 10 മണിക്ക് കണ്ണൂര്‍ സൗപര്‍ണ്ണികയുടെ നാട്ടരങ്ങ് (നാടന്‍ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം ) അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101027/nochad-keloth-kariathan-ayyappakshetra-festival-flagged-off)