---
title: "ചെറുവണ്ണൂരില്‍ പുതുതായി തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തംഗം സത്യപ്രതിജ്ഞ ചെയ്തു "
english_title: "Newly elected village panchayat member in Cheruvannur took oath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101049/newly-elected-village-panchayat-member-in-cheruvannur-took-oath"
published_at: "2023-03-03T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401a0699e404_1_ae.jpg"
keywords: []
---

# ചെറുവണ്ണൂരില്‍ പുതുതായി തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തംഗം സത്യപ്രതിജ്ഞ ചെയ്തു 

> **Lead Summary:** **ചെറുവണ്ണൂര്‍ :** ചെറുവണ്ണൂരില്‍ പുതുതായി തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തംഗം സത്യപ്രതിജ്ഞ ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍ :** ചെറുവണ്ണൂരില്‍ പുതുതായി തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തംഗം സത്യപ്രതിജ്ഞ ചെയ്തു.

വാശിയേറിയ ഉപതെരഞ്ഞെടുപ്പ് നടന്ന ചെറുവണ്ണൂരില്‍ 15 ാം വര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗം പി. മുംതാസ്  ഗ്രാമപഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്തു.

ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. അള്ളാഹുവിന്റെ നാമത്തിലാണ് മുംതാസ് പ്രതിജ്ഞ ചൊല്ലിയത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. നറുക്കെടുപ്പിലൂടെ ലഭിച്ച ഗ്രാമപഞ്ചായത്ത് ഭരണം നിലനിര്‍ത്തിയതിന്റെ ആവേശത്തിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ് നടന്നത്.

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി. മുംതാസിനെ ചെറുവണ്ണൂര്‍ അങ്ങാടിയില്‍ നിന്നും മുദ്രാവാക്യം വിളികളോടെ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ആനയിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രബിത, ഗ്രാമപഞ്ചായത്തംഗങ്ങളായ ആദില നിബ്രാസ്, എം.എം. രഘുനാഥ്, പി. മോനിഷ, ഇ.ടി. ഷൈജ, എ. ബാലകൃഷ്ണന്‍, എ.കെ. ഉമ്മര്‍, കെ.പി. ബിജു, ആര്‍.പി. ശോഭിഷ്, എന്‍.ടി. ഷിജിത്ത്,

എന്‍.ആര്‍. രാഘവന്‍, ഇ.കെ. സുബൈദ, ശ്രീഷ ഗണേഷ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. സുരേന്ദ്രന്‍, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ. മുനീര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നെല്ലൂര്‍ എന്നിവര്‍  സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101049/newly-elected-village-panchayat-member-in-cheruvannur-took-oath)