---
title: "നൊച്ചാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കലോത്സവം സംഘടിപ്പിച്ചു"
english_title: "Nochad Gram Panchayat organized Kudumbashree CDS Kalotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101089/nochad-gram-panchayat-organized-kudumbashree-cds-kalotsavam"
published_at: "2023-03-03T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401c1bccd93b_1_aw.JPG"
keywords: []
---

# നൊച്ചാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കലോത്സവം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കലോത്സവം സംഘടിപ്പിച്ചു.

കുടുംബശ്രീ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായുളള നൊച്ചാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കലോത്സവം മികവുറ്റ കലാപ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി.

കേരളീയ സമൂഹത്തിന്റെ നാള്‍വഴികളിലെ സ്ത്രീ ശാക്തീകരണത്തിന്റെ വലിയ മുന്നേറ്റം തന്നെയാണ് കുടുംബശ്രീയുടെത്.

സാമൂഹ്യ- രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ കുടുംബശ്രീ ചെലുത്തിയ സ്വാധീനവും മുന്നേറ്റവും വളരെ വലുതാണ്.

കല്‍പ്പത്തൂര്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി.എന്‍. ശാരദ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.എം. കുഞ്ഞിക്കണ്ണന്‍, ഗ്രാമ പഞ്ചായത്തംഗം പി.പി. അബ്ദുള്‍ സലാം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.സി. ബാബുരാജ്, പി.എം പ്രകാശന്‍, ടി.കെ. ഇബ്രാഹിം, ഇ.ടി. സോമന്‍, സജീവന്‍ കൊയിലോത്ത്, ലത്തീഫ് വെള്ളിലോട്ട്, സിഡിഎസ് അംഗം മിനിജ, പ്രോഗ്രാം കണ്‍വീനര്‍ കെ.യു. ജിതേഷ് എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ കെ.കെ. ദിവാകരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിഡിഎസ് വൈസ് ചെയര്‍ പേഴ്‌സണ്‍ ബിനിജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101089/nochad-gram-panchayat-organized-kudumbashree-cds-kalotsavam)