---
title: "മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി പ്രചരണകണ്‍വെന്‍ഷനും സ്വീകരണവും സംഘടിപ്പിച്ചു "
english_title: "Muslim League organized Platinum Jubilee Propaganda Convention and Reception at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101119/muslim-league-organized-platinum-jubilee-propaganda-convention-and-reception-at-perambra"
published_at: "2023-03-03T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401d972a97a7_1_asa.JPG"
keywords: []
---

# മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി പ്രചരണകണ്‍വെന്‍ഷനും സ്വീകരണവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി പ്രചരണകണ്‍വെന്‍ഷനും സ്വീകരണവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി പ്രചരണകണ്‍വെന്‍ഷനും സ്വീകരണവും സംഘടിപ്പിച്ചു.

മാര്‍ച്ച് 9,10 തീയതികളില്‍ ചെന്നൈയില്‍ വച്ച് നടക്കുന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഏരത്ത് മുക്ക് മുസ്ലിം ലീഗ് കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

ജില്ലാ സെക്രട്ടറി സിപിഎ അസീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എ.കെ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.പി.എ. അസീസിന് സ്വീകരണവും നല്‍കി. കെ.കെ കുഞ്ഞമ്മദ് കെ.എം അനീസ്, കെ.സി.എം. മജീദ്, പി. മുനീര്‍, സി.പി. സമീര്‍, എന്‍.എം. റാഷിദ്, പി.എം. സഈദ്, ടി.കെ. ഹാരിസ്, എ.എം. ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101119/muslim-league-organized-platinum-jubilee-propaganda-convention-and-reception-at-perambra)