---
title: "അരിക്കുളത്ത് കടന്നല്‍കുത്തേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് "
english_title: "Students injured by wasp sting in rice paddies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101141/students-injured-by-wasp-sting-in-rice-paddies"
published_at: "2023-03-03T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401fc7843096_OBIT_CARD_JPG.JPG"
keywords: []
---

# അരിക്കുളത്ത് കടന്നല്‍കുത്തേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് 

> **Lead Summary:** **അരിക്കുളം: **സ്‌കൂള്‍ വിട്ട് വീട്ടിലോട്ട് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍കുത്തേറ്റ് പരിക്ക്. അരിക്കുളം കാരയാട് യു.പി സ്‌കൂളിലെ പതിനൊന്ന് വിദ്യാര്‍ഥികള്‍ക്കാണ് കടന്നല്‍ കുത്തേറ്റ് പരിക്കേറ്റത്.

## Article Content

**അരിക്കുളം: **സ്‌കൂള്‍ വിട്ട് വീട്ടിലോട്ട് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍കുത്തേറ്റ് പരിക്ക്. അരിക്കുളം കാരയാട് യു.പി സ്‌കൂളിലെ പതിനൊന്ന് വിദ്യാര്‍ഥികള്‍ക്കാണ് കടന്നല്‍ കുത്തേറ്റ് പരിക്കേറ്റത്.

അയാന്‍ ഷെറീഫ്, അശ്വിന്‍ ബാബു, വൈഗ ബാബു, അനുദേവ്, മുഹമ്മദ് അഫ്‌നാദ്, വാസുദേവ് ഹരീഷ്, നിവേദ്, സിദ്ധാര്‍ഥ്, നിവേദ്കൃഷ്ണ, ഷഹാന ഫാത്തിമ എന്നീ വിദ്യാര്‍ത്ഥികര്‍ക്കും നാട്ടുകാരനായ അസ്‌ലമിനുമാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ഒരു വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും മറ്റുള്ളവരെ കൊയിലാണ്ടി താലൂക്കാസ്പത്രിയിലും, പേരാമ്പ്ര സര്‍ക്കാര്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

സ്‌കൂള്‍ വിട്ട ഉടനെയാണ് സംഭവം. സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് കടന്നലുകള്‍ കൂട്ടമായെത്തുകയായിരുന്നു. കടന്നല്‍ കൂട്ടത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനെത്തിയ ഏതാനും നാട്ടുകാര്‍ക്കും കുത്തേറ്റു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101141/students-injured-by-wasp-sting-in-rice-paddies)