---
title: "യൂത്ത് ലീഗ് അടുപ്പ് കൂട്ടല്‍ സമരം സംഘടിപ്പിച്ചു "
english_title: "The youth league organized a strike to raise the stove"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101154/the-youth-league-organized-a-strike-to-raise-the-stove"
published_at: "2023-03-03T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402086e54b23_OBIT_CARD_JPG.JPG"
keywords: []
---

# യൂത്ത് ലീഗ് അടുപ്പ് കൂട്ടല്‍ സമരം സംഘടിപ്പിച്ചു 

> **Lead Summary:** **അരിക്കുളം: **കേന്ദ്ര സര്‍ക്കാരിന്റെ പാചക വാതക വില വര്‍ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി അടുപ്പ് കൂട്ടല്‍ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**അരിക്കുളം: **കേന്ദ്ര സര്‍ക്കാരിന്റെ പാചക വാതക വില വര്‍ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി അടുപ്പ് കൂട്ടല്‍ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി ഉദ്ഘാടനം നിര്‍വഹിച്ചു.

സുഹൈല്‍ അരിക്കുളം അധ്യക്ഷനായി. ബഷീര്‍ വടക്കയില്‍, പൊയിലങ്ങള്‍ അമ്മദ്, എന്‍.കെ അഷറഫ്, സലാം കുറ്റിക്കണ്ടി, സലാം തറമ്മല്‍, സീനത്ത് വടക്കയില്‍, എം.പി ഷുഹൈബ് , സ്വാലിഹ് അരിക്കുളം, അര്‍ഷാദ് കാരയാട്, നജ്മ എക്കാട്ടൂര്‍, സുഹറ രയരോത്ത് എന്നിവര്‍ സംസാരിച്ചു.

റാസില്‍ തറമ്മല്‍ സ്വാഗതവും ശുഹൈബ് അരിക്കുളം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101154/the-youth-league-organized-a-strike-to-raise-the-stove)