---
title: "വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു "
english_title: "Vanmukam Elampilad MLP School organized the annual function "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101295/vanmukam-elampilad-mlp-school-organized-the-annual-function"
published_at: "2023-03-04T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640321e4537ab_1_van.JPG"
keywords: []
---

# വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **ചിങ്ങപുരം:** വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ 103-ാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു.

## Article Content

**ചിങ്ങപുരം:** വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ 103-ാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്  പി.കെ തുഷാര അധ്യക്ഷത വഹിച്ച ചടങ്ങില്‍ രമേശ് കാവില്‍ മുഖ്യ അതിഥിയായി.

മൂടാടി പഞ്ചായത്ത് പ്രസിഡന്റ്  സി.കെ. ശ്രീകുമാര്‍ ബെസ്റ്റ് സ്റ്റുഡന്റ്  അവാര്‍ഡ് ദാനം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുല്‍ഖിഫില്‍ വിവിധ മത്സര വിജയികള്‍ക്ക് സമ്മാനദാനവും നടത്തി.

വിദ്യാലയത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ജില്ലാ സംസ്ഥാന തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുക്കുന്നതിലും കാര്‍ഷിക രംഗത്ത് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കി കൊണ്ടിരിക്കുന്ന യുവ കര്‍ഷകന്‍ സുരേഷ് പാറക്കാടിനെ ചടങ്ങില്‍ ആദരിച്ചു.

വാര്‍ഡ് അംഗം ടി.എം. രജുല, മുന്‍ പ്രധാനാധ്യാപകന്‍ വീക്കുറ്റിയില്‍ രവി, സ്‌കൂള്‍ ലീഡര്‍ കാര്‍ത്തിക പ്രഭീഷ് എന്നിവര്‍ സംസാരിച്ചു.

പ്രധാനധ്യാപിക എന്‍.ടി.കെ. സീനത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.ആര്‍.ജി. കണ്‍വീനര്‍ പി.കെ. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101295/vanmukam-elampilad-mlp-school-organized-the-annual-function)