---
title: "പേരാമ്പ്ര ക്ഷേത്രോത്സവം കാര്‍ണിവല്‍ നാളെ വരെ മാത്രം "
english_title: "Perampra temple festival carnival till tomorrow only"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101302/perampra-temple-festival-carnival-till-tomorrow-only"
published_at: "2023-03-04T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64032b393af8f_1_karnivel.JPG"
keywords: []
---

# പേരാമ്പ്ര ക്ഷേത്രോത്സവം കാര്‍ണിവല്‍ നാളെ വരെ മാത്രം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കാര്‍ണിവല്‍ നാളെ അവസാനിക്കും.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കാര്‍ണിവല്‍ നാളെ അവസാനിക്കും.

ക്ഷേത്രോത്സവം സമാപിച്ചിട്ടും വിനോദ വിജ്ഞാന പരിപാടികളും കച്ചവടങ്ങളുമടങ്ങുന്ന കാര്‍ണിവല്‍ നാല് ദിവസം കൂടി തുടരുകയായിരുന്നു.

പേരാമ്പ്രയില്‍ ഏറ്റവും ആളുകള്‍ പങ്കെടുക്കുന്ന പ്രധാന ഉത്സവമാണ് എളമരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മഹോത്സവം.

ഫെബ്രുവരി 23 ന് കൊടിയേറിയ ഉത്സവം മാര്‍ച്ച് 2 കാലത്ത് കുളിച്ചാറാട്ടോടെ സമാപിച്ചെങ്കിലും കാര്‍ണിവെല്‍ നടത്തിപ്പുകാര്‍ക്ക് കൂടുതല്‍ ദിനം പ്രകടനങ്ങള്‍ നടത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വിനോദ വിജ്ഞാന പരിപാടികള്‍ ആസ്വദിക്കുന്നതിനും ഉത്സവത്തിന്റെ പ്രതീകമായ പൊരിയും ഹല്‍വയും ഉള്‍പ്പെടെയുള്ള കച്ചവട സ്റ്റാളുകളിലൂടെ കറങ്ങുന്നതിനും അവസരമൊരുക്കിയിരിക്കുകയാണ്.

പേരാമ്പ്ര ചെമ്പ്ര റോഡിന് സമീപത്തെ മൈതാനിയിലാണ് കാര്‍ണിവെല്‍ ഒരുക്കിയിരിക്കുന്നത്. ഇനിയൊരു കാര്‍ണിവെല്ലിനായി ഒരു വര്‍ഷം കാത്തിരിക്കണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101302/perampra-temple-festival-carnival-till-tomorrow-only)