---
title: "മുയിപ്പോത്ത് തണല്‍ -ക്രസന്റ് ഡയാലിസിസ് സെന്റര്‍ സന്ദര്‍ശിച്ചു "
english_title: "Visited Muipoth Thanal-Crescent Dialysis Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101308/visited-muipoth-thanal-crescent-dialysis-centre"
published_at: "2023-03-04T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640335bd5da75_1_ah.JPG"
keywords: []
---

# മുയിപ്പോത്ത് തണല്‍ -ക്രസന്റ് ഡയാലിസിസ് സെന്റര്‍ സന്ദര്‍ശിച്ചു 

> **Lead Summary:** **മുയിപ്പോത്ത്: **എക്‌സ് ആംഡ് ഫോഴ്‌സ് ചെറുവണ്ണൂര്‍ പഞ്ചായത്ത് യൂനിറ്റ് കമ്മിറ്റി അംഗങ്ങള്‍ മുയിപ്പോത്ത് തണല്‍ -ക്രസന്റ് ഡയാലിസിസ് സെന്റര്‍ സന്ദര്‍ശിച്ചു. സെന്ററിന്റെ വിവിധ യൂനിറ്റുകള്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു.

## Article Content

**മുയിപ്പോത്ത്: **എക്‌സ് ആംഡ് ഫോഴ്‌സ് ചെറുവണ്ണൂര്‍ പഞ്ചായത്ത് യൂനിറ്റ് കമ്മിറ്റി അംഗങ്ങള്‍ മുയിപ്പോത്ത് തണല്‍ -ക്രസന്റ് ഡയാലിസിസ് സെന്റര്‍ സന്ദര്‍ശിച്ചു. സെന്ററിന്റെ വിവിധ യൂനിറ്റുകള്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു.

തുടര്‍ന്ന് നടന്ന സംഗമത്തില്‍ കെയര്‍ ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ ജനറല്‍ കോഡിനേറ്റര്‍ സുബൈര്‍ മാണിക്കോത്ത് വിശദീകരിച്ചു.

പ്രസിഡന്റ് സി.കെ. പ്രഭാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സ് ആംഡ് ഫോഴ്‌സ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  എ.പി. ഉണ്ണികൃഷ്ണന്‍, കെ. രവീന്ദ്രന്‍, ആര്‍. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സെക്രട്ടറിപാലിശ്ശേരി കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇല്ലത്ത് ഭാസ്‌കരന്‍ നായര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101308/visited-muipoth-thanal-crescent-dialysis-centre)