---
title: "താലൂക്ക് വികസന സമിതി യോഗത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം "
english_title: "Protest by raising placards in Taluk Development Committee meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101343/protest-by-raising-placards-in-taluk-development-committee-meeting"
published_at: "2023-03-04T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64035a432b31e_OBIT_CARD_JPG.JPG"
keywords: []
---

# താലൂക്ക് വികസന സമിതി യോഗത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം 

> **Lead Summary:** **പേരാമ്പ്ര:** ജപ്തി നടപടികള്‍ നിര്‍ത്തി വെച്ച് കര്‍ഷക ആത്മഹത്യകള്‍ തടയണമെന്നാവശ്യപ്പെട്ടു കൊണ്ടു ഇന്ന് നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ പ്ലക്കാര്‍ഡ് ധരിച്ചു

## Article Content

**പേരാമ്പ്ര:** ജപ്തി നടപടികള്‍ നിര്‍ത്തി വെച്ച് കര്‍ഷക ആത്മഹത്യകള്‍ തടയണമെന്നാവശ്യപ്പെട്ടു കൊണ്ടു ഇന്ന് നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ പ്ലക്കാര്‍ഡ് ധരിച്ചു

കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും വികസന സമിതി അംഗവുമായ രാജന്‍ വര്‍ക്കി പ്രമേയമവതരിപ്പിച്ച് പ്രസംഗിച്ചു.

പേരാമ്പ്ര നിയോജക മണ്ഡലത്തില്‍പ്പെട്ട ചക്കിട്ടപാറ പഞ്ചായത്തിലെ ജനങ്ങള്‍ ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ ഉഴലുമ്പോള്‍ സ്ഥലം വിറ്റുപോലും കടം വീട്ടാന്‍ കഴിയാത്ത ദുരവസ്ഥ നേരിടുകയാണ്.

ജപ്തി ഭീഷണി അവസാനിപ്പിച്ച് കര്‍ഷകരെ സഹായിക്കുന്ന നിലപാട് സര്‍ക്കാരും ധനകാര്യ സ്ഥാപനങ്ങളും സ്വീകരിക്കണം.

പെരുവണ്ണാമൂഴിയില്‍ ടൂറിസത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് ഫെസ്റ്റ് നടത്തുന്നവര്‍ ആ പണം കടക്കെണിയില്‍ പെട്ട് ജപ്തി ഭീഷണി നേരിടുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ പാവപ്പെട്ടവരുടെ കടം വീട്ടാന്‍ നല്‍കണമെന്നും രാജന്‍ വര്‍ക്കി താലൂക്ക് വികസനസമിതിയില്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101343/protest-by-raising-placards-in-taluk-development-committee-meeting)