---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം വരുന്നു "
english_title: "Perampra Taluk Hospital is coming up with a building with state-of-the-art facilities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101358/perampra-taluk-hospital-is-coming-up-with-a-building-with-state-of-the-art-facilities"
published_at: "2023-03-04T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640366a679ca3_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം വരുന്നു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 56 കോടി രൂപ അനുവദിച്ചതില്‍ 17 കോടിയുടെ ഭരണാനുമതി ലഭിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 56 കോടി രൂപ അനുവദിച്ചതില്‍ 17 കോടിയുടെ ഭരണാനുമതി ലഭിച്ചു.

ഏഴു നിലകളിലായി 90,000 ചതുരയടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക. ഗ്രൗണ്ട് ഫ്‌ളോറിന് താഴെയുള്ള നിലയില്‍ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷന്‍, MG PS ബാറ്ററി റൂം, ലാബ്, മോര്‍ച്ചറി തുടങ്ങിയവയാണ് പ്രവര്‍ത്തിക്കുക.

ഗ്രൗണ്ട് ഫ്‌ളോറില്‍ ക്വാഷാലിറ്റി, ട്രയാജ്, ഒബ്‌സര്‍വേഷന്‍ റൂം, പ്രൊസീജിയര്‍ റൂം, മൈനര്‍ 01, സിടി സ്‌കാന്‍, എക്‌സറേ, ഡയാലിസിസ് തുടങ്ങിയവയും പ്രവര്‍ത്തിക്കും.

ഒന്നാം നിലയില്‍ വാര്‍ഡുകള്‍, AH റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, NICU തുടങ്ങിയവയ്ക്കാണ് സൗകര്യം ഒരുക്കുന്നത്. രണ്ടാം നിലയില്‍ വാര്‍ഡുകള്‍, ഐസൊലേഷന്‍ റൂം, പ്രൊസീജിയര്‍ റൂം തുടങ്ങിയവയും മൂന്നാം നിലയില്‍ വാര്‍ഡുകള്‍, ഐസൊലേഷന്‍ റൂം, മെഡിക്കല്‍ ICU തുടങ്ങിയവയും പ്രവര്‍ത്തിക്കും.

നാലാം നിലയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍, പ്രി ഒ.പി. റൂമുകള്‍, വാര്‍ഡുകള്‍, അനസ്‌തേഷ്യ റൂം എന്നിവയാണ് സജ്ജീകരിക്കുക. അഞ്ചാം നിലയില്‍ വാഷിങ്ങ് ഏരിയ, സിസിഡിഎസ്, ലോണ്‍ട്രി എന്നിയും പ്രവര്‍ത്തിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101358/perampra-taluk-hospital-is-coming-up-with-a-building-with-state-of-the-art-facilities)