---
title: "സ്‌നേഹ വര്‍ണ്ണവുമായി എന്‍ഐഎം എല്‍.പി സ്‌കൂള്‍ കളറിംഗ് മത്സരം "
english_title: "NIM LP School Coloring Competition with Sneha Varna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101374/nim-lp-school-coloring-competition-with-sneha-varna"
published_at: "2023-03-04T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64037549d8ebf_OBIT_CARD_JPG.JPG"
keywords: []
---

# സ്‌നേഹ വര്‍ണ്ണവുമായി എന്‍ഐഎം എല്‍.പി സ്‌കൂള്‍ കളറിംഗ് മത്സരം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എന്‍ഐഎം എല്‍.പി സ്‌കൂളിന്റെ 94 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ അംഗനവാടി പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കളറിംഗ് മത്സരം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എന്‍ഐഎം എല്‍.പി സ്‌കൂളിന്റെ 94 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ അംഗനവാടി പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കളറിംഗ് മത്സരം സംഘടിപ്പിച്ചു.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നൗഷാദ് വെള്ളലശ്ശേരി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പിടിഎ അംഗം സത്താര്‍ മരുതേരി അധ്യക്ഷനായി.

ചടങ്ങില്‍ ദീര്‍ഘകാലമായി പ്രദേശത്തെ അംഗനവാടി /പ്രീ പ്രൈമറി രംഗത്ത് പ്രവര്‍ത്തിക്കുന്ന അധ്യാപകരെ ആദരിച്ചു.

എന്‍.പി.എ കബീര്‍, വി.പി ജസീല്‍, ഇ.പി അബ്ദുല്‍ ലത്തീഫ്, കെ.പി മുഹമ്മദ് റാഫി, ഇ.കെ മുഫീദ, കെ.കെ മുഹമ്മദ് ഷാഫി, റഹ്മത്ത്, പ്രജില, ഷഹന, നസീറ, സി.വി ഷീജ എന്നിവര്‍ നേതൃത്വം നല്‍കി.

ഹെഡ്മിസ്ട്രസ് ഇ ആയിഷ സ്വാഗതവും, ഇ.ടി മുബീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101374/nim-lp-school-coloring-competition-with-sneha-varna)