---
title: "രാമല്ലൂര്‍ കരിങ്ങാറ്റി ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി "
english_title: "Ramallur Karingati Bhagwati is flagged off for the temple festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101457/ramallur-karingati-bhagwati-is-flagged-off-for-the-temple-festival"
published_at: "2023-03-05T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404a6096dd19_OBIT_CARD_JPG.JPG"
keywords: []
---

# രാമല്ലൂര്‍ കരിങ്ങാറ്റി ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി 

> **Lead Summary:** **പേരാമ്പ്ര: **രാമല്ലൂര്‍ കരിങ്ങാറ്റി ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി ഏളപ്പില ഇല്ലത്ത് സന്തോഷ് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **രാമല്ലൂര്‍ കരിങ്ങാറ്റി ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി ഏളപ്പില ഇല്ലത്ത് സന്തോഷ് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു.

നിരവധി ഭക്തജങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്ര കര്‍മ്മി വട്ടക്കണ്ടി ഗോപാലന്‍ ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് കണ്ടോത്ത് ഗംഗാധരന്‍, സെക്രട്ടറി പട്ടേരികണ്ടി ബാബുരാജ്, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ.എം ഗോപാലന്‍, കണ്‍വീനര്‍ തറവട്ടത്ത് വിനോദന്‍, വനിത കമ്മിറ്റി ഭാരവാഹികളായ കോട്ടക്കല്‍ രജില, കൊയിലോത്ത് മീത്തല്‍ ബിനിഷ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ന് മുതല്‍ 12 കൂടിയാണ് ഉത്സവാഘോഷം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101457/ramallur-karingati-bhagwati-is-flagged-off-for-the-temple-festival)