---
title: "പൊതുഇട സംരക്ഷണ സമരത്തിന് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ "
english_title: "Environmental activists support the public space protection movement"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101458/environmental-activists-support-the-public-space-protection-movement"
published_at: "2023-03-05T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404ac3479404_OBIT_CARD_JPG.JPG"
keywords: []
---

# പൊതുഇട സംരക്ഷണ സമരത്തിന് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ 

> **Lead Summary:** **അരിക്കുളം: **കലാ സാംസ്‌കാരിക പരിപാടികള്‍ക്കും കായിക വിനോദത്തിനുമായി നാട്ടുകാര്‍ ഉപയോഗിച്ചു വരുന്ന പൊതുഇടം നഷ്ടപ്പെടുത്തി മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ അരിക്കുളത്ത് ജനകീയ കര്‍മ സമിതി നടത്തിവരുന്ന രാപ്പകല്‍ ഇരിപ്പു സമരത്തിന് പിന്തുണയുമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും രാഷ്ടീയ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും സമരപ്പന്തലിലെത്തി.

## Article Content

**അരിക്കുളം: **കലാ സാംസ്‌കാരിക പരിപാടികള്‍ക്കും കായിക വിനോദത്തിനുമായി നാട്ടുകാര്‍ ഉപയോഗിച്ചു വരുന്ന പൊതുഇടം നഷ്ടപ്പെടുത്തി മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ അരിക്കുളത്ത് ജനകീയ കര്‍മ സമിതി നടത്തിവരുന്ന രാപ്പകല്‍ ഇരിപ്പു സമരത്തിന് പിന്തുണയുമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും രാഷ്ടീയ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും സമരപ്പന്തലിലെത്തി.

കൊയിലാണ്ടി ശ്രദ്ധ സാമൂഹിക പഠനകേന്ദ്രം ഭാരവാഹിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ എന്‍.വി.ബാലകൃഷന്‍, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വിജയരാഘവന്‍ ചേലിയ, ജനാധിപത്യ വേദി ചെയര്‍മാന്‍ പി.കെ.പ്രിയേഷ് കുമാര്‍, എന്‍.വി.മുരളി, സുരേഷ് കന്നൂര്, എം.കെ.സത്യന്‍ എന്നിവരാണ് സമരക്കാര്‍ക്ക് പിന്‍തുണയുമായി എത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101458/environmental-activists-support-the-public-space-protection-movement)