---
title: "ഊരു കൂട്ടശാക്തീകരണ സെമിനാറുമായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് "
english_title: "Scheduled Tribes Development Department with Uru Mass Empowerment Seminar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101461/scheduled-tribes-development-department-with-uru-mass-empowerment-seminar"
published_at: "2023-03-05T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404b01aec6af_OBIT_CARD_JPG.JPG"
keywords: []
---

# ഊരു കൂട്ടശാക്തീകരണ സെമിനാറുമായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 

> **Lead Summary:** **പേരാമ്പ്ര: **കേരള സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ഊരു കൂട്ടശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. പേരാമ്പ്ര പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കേരള സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ഊരു കൂട്ടശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. പേരാമ്പ്ര പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് അധ്യക്ഷനായി.

പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ ഊരു കൂട്ടങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള ആക്രമണം തടയല്‍ നിയമം, പോക്‌സോ നിയമം എന്നിവ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുക, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുക തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസുകളും സര്‍വീസസ് അതോറിറ്റിയുടെ നിയമസഹായം സംബന്ധിച്ച ഡോക്യുമെന്ററി പ്രദര്‍ശനവും ഇതോടൊപ്പം നടന്നു.

ചടങ്ങില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വക്കേറ്റ് പി വസന്തം മുഖ്യാതിഥിയായി. ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം.കെ മഹറൂഫ് മുഖ്യപ്രഭാഷണം നടത്തി.

കെ.സി കരുണാകരന്‍ പേരാമ്പ്ര ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും കെ.എന്‍ ജയകുമാര്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍, പോക്‌സോ നിയമം ബോധവല്‍ക്കരണ ക്ലാസും, റഹീം പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പദ്ധതികളുടെ വിശദീകരണവും നടത്തി.

പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷമീര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ നിജിഷ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101461/scheduled-tribes-development-department-with-uru-mass-empowerment-seminar)