---
title: "ശ്രീകണ്ഠമനശാലാ ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം സമാപിച്ചു "
english_title: "Aarat Mahotsavam concluded at Srikanthamanasala temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101462/aarat-mahotsavam-concluded-at-srikanthamanasala-temple"
published_at: "2023-03-05T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404b37ba17ce_OBIT_CARD_JPG.JPG"
keywords: []
---

# ശ്രീകണ്ഠമനശാലാ ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം സമാപിച്ചു 

> **Lead Summary:** **മേപ്പയൂര്‍: **ശ്രീകണ്ഠമനശാലാ ക്ഷേത്രത്തില്‍ എട്ട് ദിവസമായി നടന്നു വന്ന ആറാട്ട് മഹോത്സവം സമാപിച്ചു.

## Article Content

**മേപ്പയൂര്‍: **ശ്രീകണ്ഠമനശാലാ ക്ഷേത്രത്തില്‍ എട്ട് ദിവസമായി നടന്നു വന്ന ആറാട്ട് മഹോത്സവം സമാപിച്ചു.

വിവിധ ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ മെഗാ മെഡിക്കല്‍ ക്യാമ്പ്, സാംസ്‌കാരിക സദസ്സ്, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.

സമാപന ദിനത്തില്‍ ഇളനീര്‍വെപ്പ്, താലപ്പൊലി, തിരുവായുധം എഴുന്നള്ളത്ത്, കുളിച്ചാറാട്ട്, രുധിരക്കോലം തുടങ്ങിയ ചടങ്ങുകള്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101462/aarat-mahotsavam-concluded-at-srikanthamanasala-temple)