---
title: "പ്രതിഷേധ സായാഹ്നവുമായി മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി "
english_title: "Muslim League Arikulam Panchayat Committee with protest evening"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101465/muslim-league-arikulam-panchayat-committee-with-protest-evening"
published_at: "2023-03-05T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404b6ea1dc6e_OBIT_CARD_JPG.JPG"
keywords: []
---

# പ്രതിഷേധ സായാഹ്നവുമായി മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി 

> **Lead Summary:** **അരിക്കുളം: **പാചക വാതക സിലിണ്ടറിന് കുത്തനെ വിലവര്‍ധിപ്പിച്ച കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി.സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു.

## Article Content

**അരിക്കുളം: **പാചക വാതക സിലിണ്ടറിന് കുത്തനെ വിലവര്‍ധിപ്പിച്ച കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി.സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു.

ഇ.കെ അഹ്മദ് മൗലവി അധ്യക്ഷനായി. കെ.എം മുഹമ്മദ് സക്കരിയ്യ, പി.പി.കെ അബ്ദുല്ല, എന്‍.കെ അഷറഫ്, കെ.എം അബ്ദുള്‍ സലാം, റഫീഖ് കുറുങ്ങോട്ട്, എന്‍.എം ചേക്കുട്ടി, എന്‍.എം യൂസുഫ്, റഊഫ് ഐരാണി, അബ്ദുള്‍ സലാം തറമല്‍, ഇ.കെ ബഷീര്‍, ബഷീര്‍ കുരുടിവീട്, മലയില്‍ അബ്ദുറഹിമാന്‍, ആവള മുഹമ്മദ്, വി.പി.കെ ലത്തീഫ്, പി.പി.അമ്മദ്, കെ.പി മുഹമ്മദ്, അസ്സന്‍ മാവട്ട്, എം.കെ സിറാജ്, ബാസിം ബഷീര്‍ സംസാരിച്ചു. ബഷീര്‍ വടക്കയില്‍ സ്വാഗതവും കെ.എം മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101465/muslim-league-arikulam-panchayat-committee-with-protest-evening)