---
title: "കൈക്കനാലിന്റെ ശോചനീയാവസ്ഥക്കെതിരെ റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്സ് "
english_title: "Youth Congress lays a wreath against the deplorable condition of Kaikanal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101468/youth-congress-lays-a-wreath-against-the-deplorable-condition-of-kaikanal"
published_at: "2023-03-05T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404b9bfd3a03_OBIT_CARD_JPG.JPG"
keywords: []
---

# കൈക്കനാലിന്റെ ശോചനീയാവസ്ഥക്കെതിരെ റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്സ് 

> **Lead Summary:** **കൂട്ടാലിട:** കുറ്റ്യാടി ഇറിഗേഷന്‍ വകുപ്പിന് കീഴില്‍പ്പെട്ട മൂലാട്-പെരവച്ചേരി കൈക്കനാലിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പെരവച്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു.

## Article Content

**കൂട്ടാലിട:** കുറ്റ്യാടി ഇറിഗേഷന്‍ വകുപ്പിന് കീഴില്‍പ്പെട്ട മൂലാട്-പെരവച്ചേരി കൈക്കനാലിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പെരവച്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു.

പുത്തന്‍ പീടികയില്‍ താഴെ മുതല്‍ കേളോത്ത് താഴെ വരെ ഭിത്തികള്‍ നിര്‍മ്മിക്കാത്തത് കാരണം പല ഭാഗത്തും വെള്ളം തോട്ടിലേയ്ക്ക് ഒഴുകുകയാണ്.

തൊണ്ടിയേരി കണ്ടി താഴെ മുതല്‍ കേളോത്ത് താഴെ വരെ സിമന്റ് ഭിത്തികള്‍ നിര്‍മ്മിച്ചെങ്കിലും പല ഭാഗത്തും ഭിത്തികള്‍ തകര്‍ന്നത് കാരണം പുതുക്കോട്ട് താഴെ ഭാഗത്തേയ്ക്ക് വെള്ളം എത്തുന്നില്ല.

ഈ കൈക്കാനാലിനെ ആശ്രയിച്ച് വേനല്‍ക്കാലത്ത് വാഴ, പൂള, നെല്ല്, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകരുടെ കൃഷി നാശത്തിലേയ്ക്ക് ആണ്.

ഈ വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ്സ് പെരവച്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള റീത്ത് സമര്‍പ്പിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

യൂണിറ്റ് പ്രസിഡണ്ട് സി.പി അഖില്‍ ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ മണ്ഡലം സെക്രട്ടറി ഇ ആദര്‍ശ്, സി.കെ ബിനീഷ്, വി.പി അഖില്‍, സന്തോഷ് പെരവച്ചേരി, വി.പി ബിന്‍ഷാദ്, എം.ആര്‍ അതുല്‍ രാജ്, കെ.കെ ശ്രീകേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101468/youth-congress-lays-a-wreath-against-the-deplorable-condition-of-kaikanal)