---
title: "വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു "
english_title: "He died after falling into the backyard well at keezhariyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101494/he-died-after-falling-into-the-backyard-well-at-keezhariyur"
published_at: "2023-03-06T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640575b00e946_1_shibu.JPG"
keywords: []
---

# വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു 

> **Lead Summary:** **നരക്കോട് : **വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു. കീഴരിയൂര്‍ തെക്കേ വലിയപറമ്പില്‍ മീത്തല്‍ ഷിബു ആണ് ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്.

## Article Content

**നരക്കോട് : **വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു. കീഴരിയൂര്‍ തെക്കേ വലിയപറമ്പില്‍ മീത്തല്‍ ഷിബു ആണ് ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തുകയും ചെയ്തു.

പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ശ്രീകാന്ത്, വിനീത് എന്നിവര്‍ 60 അടി താഴ്ചയുള്ള കിണറില്‍ ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ ബിഎ സെറ്റ് ഉപയോഗിച്ച് ഇറങ്ങുകയും ഷിബുവിനെ റെസ്‌ക്യൂ നെറ്റില്‍ സേനാംഗങ്ങളുടെ സഹായത്തോടെ കരയ്ക്ക് എത്തിച്ചു.

ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. കിണര്‍ ആല്‍മറ ഇല്ലാത്തതും രണ്ട് തട്ടായി നിര്‍മ്മിച്ചതുമായിരുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി സ്റ്റേഷനില്‍ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ റാഷിദ്, ഇര്‍ഷാദ്, ഇ.എം. നിധിപ്രസാദ്, എസ്. അരുണ്‍, മനോജ്, സജിത്ത്, ഹോം ഗാര്‍ഡുമാരായ ബാലന്‍, രാജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101494/he-died-after-falling-into-the-backyard-well-at-keezhariyur)