---
title: "കൊഴക്കോടന്‍ സാംസ്‌ക്കാരിക പുരസ്‌ക്കാരം ആലങ്കോട് ലീല കൃഷ്ണന് ലഭിച്ചു"
english_title: "Kozakodan Cultural Award to Alankode Leela Krishna at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101526/kozakodan-cultural-award-to-alankode-leela-krishna-at-perambra"
published_at: "2023-03-06T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64058abd43752_1_kozha.jpg"
keywords: []
---

# കൊഴക്കോടന്‍ സാംസ്‌ക്കാരിക പുരസ്‌ക്കാരം ആലങ്കോട് ലീല കൃഷ്ണന് ലഭിച്ചു

> **Lead Summary:** **പേരാമ്പ്ര :** കൊഴക്കോടന്‍ സാംസ്‌ക്കാരിക പുരസ്‌ക്കാരം ആലങ്കോട് ലീല കൃഷ്ണന് ലഭിച്ചു.

## Article Content

**പേരാമ്പ്ര :** കൊഴക്കോടന്‍ സാംസ്‌ക്കാരിക പുരസ്‌ക്കാരം ആലങ്കോട് ലീല കൃഷ്ണന് ലഭിച്ചു.

കൊഴക്കോടന്‍ സാംസ്‌ക്കാരിക പഠന ഗവേഷണ കേന്ദ്രം ചക്കിട്ടപ്പാറയുടെ ഈ വര്‍ഷത്തെ സാംസ്‌ക്കാരിക പുരസ്‌ക്കാരത്തിന് ആലങ്കോട് ലീല കൃഷ്ണനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പി സുരേഷ് കനവ് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

കലാസാഹിത്യ സാംസ്‌ക്കാരിക നാടക ചലച്ചിത്ര രംഗത്തെ പ്രമുഖരായ രാജന്‍ തിരുവോത്ത്, എ.ജി. രാജന്‍, ശിവദാസ് ചെമ്പ്ര, കുര്യന്‍. സി. ജോണ്‍, വി.വി. കുഞ്ഞിക്കണ്ണന്‍, വിനോദ് കൊഴക്കോടന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

മാര്‍ച്ച് 11 ന് ചക്കിട്ടപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്വാമി സന്ദീപാനന്ദഗിരി പുരസ്‌ക്കാര സമര്‍പ്പണം നടത്തും.

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ. സുനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരം ശ്രീധന്യ തിയ്യറ്റേഴ്‌സിന്റെ ലക്ഷ്യം എന്ന നാടകവും അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ എ.ജി. രാജന്‍, കുര്യന്‍. സി.ജോണ്‍, വി.വി. കുഞ്ഞിക്കണ്ണന്‍, വിനോദ് കൊഴക്കോടന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101526/kozakodan-cultural-award-to-alankode-leela-krishna-at-perambra)