---
title: "പറവകള്‍ക്കൊരു നീര്‍ത്തടം പദ്ധതിയുമായി സര്‍ഗ എടവരാട് "
english_title: "Sarga Edavarad with a neerkkudam project for birds at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101541/sarga-edavarad-with-a-neerkkudam-project-for-birds-at-perambra"
published_at: "2023-03-06T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640593cb75557_1_sarga.jpg"
keywords: []
---

# പറവകള്‍ക്കൊരു നീര്‍ത്തടം പദ്ധതിയുമായി സര്‍ഗ എടവരാട് 

> **Lead Summary:** **പേരാമ്പ്ര :** പറവകള്‍ക്കൊരു നീര്‍ത്തടം പദ്ധതിയുമായി സര്‍ഗ എടവരാട്.

## Article Content

**പേരാമ്പ്ര :** പറവകള്‍ക്കൊരു നീര്‍ത്തടം പദ്ധതിയുമായി സര്‍ഗ എടവരാട്.

കൊടും ചൂടില്‍ ദാഹ ജലത്തിനായി വലയുന്ന പക്ഷി മൃഗാദികള്‍ക്ക് ആശ്യാസമേകി എടവരാട് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീര്‍ക്കുടം സ്ഥാപിച്ചിരിക്കയാണ് സര്‍ഗ എടവരാട്.

സര്‍ഗ പ്രസിഡന്റ്  ഇ.പി. ആനന്ദ് നീര്‍ത്തടം പദ്ധതി ഉദ്ഘാടനം ചെയ്തു.

വീടിന്റെ പരിസരങ്ങളിലും മറ്റും ജലാശയങ്ങള്‍ സ്ഥാപിച്ചു കൊണ്ട് ഈ ഒരു മഹത് പ്രവൃത്തിയെ മാതൃകയാക്കുന്നതിലൂടെ പറവകള്‍ക്കും മറ്റും ഇതൊരു ആശ്വാസമായി മാറട്ടെ എന്ന്  അദ്ദേഹം പറഞ്ഞു.

പി.ടി വേണു, ഒ.എം. ശ്രീനേഷ്, മുനീര്‍ മണ്ണില്‍, പി.ടി. മുര്‍ഷിദ്, ശബരി പെരുവാണിക്കല്‍ , രഞ്ജിത്ത് എടവത്ത്, പി.ടി. ആനന്ദ്, ശരത് എടവത്ത്, അശ്വിന്‍ കൃഷ്ണ മഠത്തില്‍, ശറഫുദ്ധീന്‍ മമ്പള്ളി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101541/sarga-edavarad-with-a-neerkkudam-project-for-birds-at-perambra)