---
title: "പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് "
english_title: "Nationalist Youth Congress protest against cooking gas price hike at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101557/nationalist-youth-congress-protest-against-cooking-gas-price-hike-at-perambra"
published_at: "2023-03-06T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64059d5b59cce_1_aduppu.jpg"
keywords: []
---

# പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര**: പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്.

## Article Content

**പേരാമ്പ്ര**: പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്.

പാചക വാതക വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി ടൗണില്‍ അടുപ്പ് കൂട്ടി സമരം നടത്തി.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പികെഎം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ പുതിയെടുത്ത്, വി.കെ. മൊയ്തു, ബാബു കൈതാവില്‍, ടി. സജീവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101557/nationalist-youth-congress-protest-against-cooking-gas-price-hike-at-perambra)