---
title: "കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലെ ആനുകൂല്യം കൈപ്പറ്റണം "
english_title: "To get the benefit of Kerala Agricultural Workers Welfare Fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101625/to-get-the-benefit-of-kerala-agricultural-workers-welfare-fund"
published_at: "2023-03-06T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405f4cb266b7_OBIT_CARD_JPG.JPG"
keywords: []
---

# കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലെ ആനുകൂല്യം കൈപ്പറ്റണം 

> **Lead Summary:** **പേരാമ്പ്ര: **കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളില്‍ 2014, 2015, 2016, 2017 വര്‍ഷങ്ങളില്‍ 60 വയസ്സ് പൂര്‍ത്തിയായി അധിവര്‍ഷാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ആനുകൂല്യം കൈപ്പറ്റാത്തവര്‍ അവരുടെ ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികള്‍ ജില്ലാ ക്ഷേമനിധി ഓഫീസിലോ, അതത് താലൂക്കില്‍ നടത്തുന്ന സിറ്റിങ്ങിലോ എസ്എ നമ്പര്‍ സഹിതം ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളില്‍ 2014, 2015, 2016, 2017 വര്‍ഷങ്ങളില്‍ 60 വയസ്സ് പൂര്‍ത്തിയായി അധിവര്‍ഷാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ആനുകൂല്യം കൈപ്പറ്റാത്തവര്‍ അവരുടെ ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികള്‍ ജില്ലാ ക്ഷേമനിധി ഓഫീസിലോ, അതത് താലൂക്കില്‍ നടത്തുന്ന സിറ്റിങ്ങിലോ എസ്എ നമ്പര്‍ സഹിതം ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

(അഡ്രസ് വ്യത്യാസമുളളവര്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം ഹാജരാക്കണം). ആനുകൂല്യം അംഗങ്ങളുടെ ബേങ്ക് അക്കൗണ്ടിലേക്ക് അയക്കും. അംഗങ്ങള്‍ നേരിട്ട് ഹാജരാകേണ്ടതില്ല.

സിറ്റിങ്ങ് തിയ്യതികള്‍: മാര്‍ച്ച് 10ന് താമരശ്ശേരി താലൂക്ക് - രാജീവ് ഗാന്ധി ഓഡിറ്റോറിയം, മാര്‍ച്ച് 13ന് വടകര താലൂക്ക് - സാംസ്‌കാരിക നിലയം (നേരത്തേ ടൗണ്‍ഹാളില്‍ നടത്താന്‍ തീരുമാനിച്ച സിറ്റിംഗ് സാംസ്‌കാരിക നിലയത്തിലേക്ക് മാറ്റിയരിക്കുന്നു), മാര്‍ച്ച് 15 ന് കൊയിലാണ്ടി താലൂക്ക് - ടൗണ്‍ഹാള്‍, മാര്‍ച്ച് 17 ന് കോഴിക്കോട് താലൂക്ക് - ജില്ലാ എക്സിക്യൂട്ടിവ് ഓഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2384006

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101625/to-get-the-benefit-of-kerala-agricultural-workers-welfare-fund)