---
title: "പേരാമ്പ്രയില്‍ മാധ്യമ പ്രവര്‍ത്തകന് ഓട്ടോ തട്ടി പരുക്ക് "
english_title: "Journalist injured in auto accident in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101634/journalist-injured-in-auto-accident-in-perampra"
published_at: "2023-03-06T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405fc02b8ff9_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രയില്‍ മാധ്യമ പ്രവര്‍ത്തകന് ഓട്ടോ തട്ടി പരുക്ക് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പട്ടണത്തില്‍ ഇലക്ട്രിക് ഓട്ടോ തട്ടി മാധ്യമ പ്രവര്‍ത്തകന് ഗുരുതര പരുക്ക്. പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും പേരാമ്പ്ര പ്രസ് ക്ലബ്ബ് ട്രഷറും ജില്ല ഉപഭോക്തൃ സമിതി അംഗവും, പേരാമ്പ്ര അർബൺ സൊസൈറ്റി ജീവനക്കാരനുമായ ചിലമ്പ വളവിലെ ചിലമ്പ പൊയില്‍ അനില്‍കുമാര്‍ നാണ് പരുക്കേറ്റത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പട്ടണത്തില്‍ ഇലക്ട്രിക് ഓട്ടോ തട്ടി മാധ്യമ പ്രവര്‍ത്തകന് ഗുരുതര പരുക്ക്. പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും പേരാമ്പ്ര പ്രസ് ക്ലബ്ബ് ട്രഷറും ജില്ല ഉപഭോക്തൃ സമിതി അംഗവും, പേരാമ്പ്ര അർബൺ സൊസൈറ്റി ജീവനക്കാരനുമായ ചിലമ്പ വളവിലെ ചിലമ്പ പൊയില്‍ അനില്‍കുമാര്‍ നാണ് പരുക്കേറ്റത്.

ഞായറാഴ്ച വൈകിട്ട് 7.30 ഓടെ വടകര റോഡില്‍ ആര്യ ടൂറിസ്റ്റ് ഹോമിന് സമീപമാണ് അപകടം ഉണ്ടായത്. സാരമായി പരുക്കേറ്റ അനില്‍ കുമാറിനെ ഉടന്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരുക്കേറ്റ അനില്‍ കുമാറിനെ തട്ടിയ ഇലക്ട്രിക് ഓട്ടോ ഡ്രൈവര്‍ ഇയാളെ മറ്റൊരു ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ച ശേഷം കടന്നു കളയുകയായിരുന്നു.

അപകടം ഉണ്ടാക്കിയ വാഹനം കണ്ടുപിടിക്കുന്നതിനും ഓട്ടോ ഡ്രൈവറെ കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഓട്ടോ ഇന്ന് വൈകിട്ട് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101634/journalist-injured-in-auto-accident-in-perampra)