---
title: "സ്റ്റാര്‍ ഗാര്‍മെന്റ്‌സ് & റെഡിമെയ്ഡ് യൂനിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു "
english_title: "Star Garments & Readymade Unit started functioning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101643/star-garments-readymade-unit-started-functioning"
published_at: "2023-03-06T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64060985541ce_OBIT_CARD_JPG.JPG"
keywords: []
---

# സ്റ്റാര്‍ ഗാര്‍മെന്റ്‌സ് & റെഡിമെയ്ഡ് യൂനിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പേരാമ്പ്ര പൗര മന്ദിരത്തില്‍ ആരംഭിച്ച സ്റ്റാര്‍ ഗാര്‍മെന്റ്‌സ് & റെഡിമെയ്ഡ് യൂനിറ്റിന്റെ പ്രവര്‍ത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പേരാമ്പ്ര പൗര മന്ദിരത്തില്‍ ആരംഭിച്ച സ്റ്റാര്‍ ഗാര്‍മെന്റ്‌സ് & റെഡിമെയ്ഡ് യൂനിറ്റിന്റെ പ്രവര്‍ത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു.

RSETI കനറാ ബാങ്ക് മാത്തറയുടെ നേതൃത്വത്തില്‍ ഒരു മാസത്തെ വിദഗ്ദ പരിശീലനം ലഭിച്ച 10 വനിതകളാണ് ഈ സ്വയം തൊഴില്‍സംരഭം ആരംഭിച്ചത്. 3.24 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള ഈ സംരംഭത്തിന് പേരാമ്പ്ര ഗ്രാമീണ്‍ ബാങ്ക് ശാഖയാണ് ലോണ്‍ അനുവദിച്ചത്.

75 ശതമാനം തുക ബ്ലോക്ക് പഞ്ചായത്ത് സബ്‌സിഡി അനുവദിച്ചിട്ടുണ്ട്. ഉദ്ഘാടന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. അഷറഫ് അദ്ധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ലിസി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രസ്മിന തങ്കേകണ്ടി, കെ.കെ പ്രേമന്‍, ബ്ലോക്ക് വ്യവസായ ഓഫീസര്‍ അമര്‍നാഥ്, RSETI ഡയറക്ടര്‍ പ്രേം ലല്‍കേശവന്‍, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ എം.ആര്‍ വിഷ്ണു, വ്യവസായ വകുപ്പ് ഇന്റേണ പ്രേംജിഷ്ണു, സേവ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍ വി.പി ശശിധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സ്റ്റാര്‍ ടൈലറിംഗ് & ഗാര്‍മെന്റ്‌സ് യൂനിറ്റ് പ്രസിഡന്റ് ഷൈനാരാഗേഷ് സ്വാഗതവും സെക്യാ പി.എസ്സ് സുകന്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101643/star-garments-readymade-unit-started-functioning)