---
title: "മുതുകാട് അങ്ങാടിയിയിലെ അക്രമം; പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ്സ് "
english_title: "Violence at Mutukad Market; Congress with protest demonstration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101654/violence-at-mutukad-market-congress-with-protest-demonstration"
published_at: "2023-03-06T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640618715e6eb_OBIT_CARD_JPG.JPG"
keywords: []
---

# മുതുകാട് അങ്ങാടിയിയിലെ അക്രമം; പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ്സ് 

> **Lead Summary:** **മുതുകാട്: **മുതുകാട് അങ്ങാടിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് മുതുകാട് മേഖലാ കോണ്‍ഗ്രസ് കമ്മറ്റി മുതുകാട് അങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

## Article Content

**മുതുകാട്: **മുതുകാട് അങ്ങാടിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് മുതുകാട് മേഖലാ കോണ്‍ഗ്രസ് കമ്മറ്റി മുതുകാട് അങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

മദ്യമാഫിയ ലഹരിമാഫിയകളെ നിയന്ത്രിക്കുന്നതിലും ക്രമസമാധാന പാലനത്തിലും പോലീസ് നിഷ്‌ക്രിയമെന്ന് നേതാക്കള്‍ ആരോപിച്ചു. അക്രമ സംഭവങ്ങള്‍ കാണിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത്, മുഹമ്മദ് തലക്കാട്ട്, അഗസ്റ്റിന്‍ കൊമ്മറ്റത്തില്‍, ജോസ് പുളിന്താനം, മണിപാട്ടാളി, പ്രമോദ് ആന്റണി, തോമസ് വടക്കേടത്ത്, മത്തായി എം.എ, ബിജു പുരയിടത്തില്‍, വിപിന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101654/violence-at-mutukad-market-congress-with-protest-demonstration)